Tuesday, May 21, 2024
HomeKeralaമന്ത്രി ഗണേഷ്‌കുമാര്‍ ചെയ്തത് കണ്ടോ: ഇതല്ലേ ഹീറോയിസം; മേയറും സംഘവും 'മൊട' കാണിച്ചു

മന്ത്രി ഗണേഷ്‌കുമാര്‍ ചെയ്തത് കണ്ടോ: ഇതല്ലേ ഹീറോയിസം; മേയറും സംഘവും ‘മൊട’ കാണിച്ചു

ദാ, ഇതാണ് ഹീറോയിസം. കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാതെ എന്താണ് കാര്യമെന്ന് അന്വേഷിക്കാനാണ് ഗതാഗതമന്ത്രി കെ.ബി.

ഗണേഷ്‌കുമാര്‍ തയ്യാറായത്. അല്ലാതെ, മേയറുടെയും എം.എല്‍ംഎയുടെയും വലിപ്പം നോക്കി പാവം ഡ്രൈവര്‍ക്കെതിരേ നടപടി എടുത്തില്ല. എന്താണ് ഇന്നലെ രാത്രി സംഭവിച്ചതെന്ന് ഡ്രൈവറോടോ, മേയറോടോ, എം.എല്‍.എയോടോ, പോലീസിനോടോ ചോദിച്ചില്ല.

ഡ്രൈവറോട് ചോദിച്ചാല്‍, സ്വന്തം ജീവനക്കാരനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള നീക്കമാണെന്ന് വ്യാഖ്യാനിക്കപ്പെടും. മേയര്‍ ആര്യാ രാജേന്ദ്രനോട് ചോദിച്ചാല്‍, അവരുടെ ഭാഗം ന്യായീകരിക്കുന്നത് അംഗീകരിക്കേണ്ടി വരും. എം.എല്‍.എ സച്ചിന്‍ ദേവിനോട് ചോദിച്ചാല്‍ നിയമസഭാംഗത്തിനെ സംരക്ഷിക്കേണ്ട ബാധ്യയുണ്ടാകും. ഈ വിഷമസന്ധിയിലാണ് ഗണേഷ്‌കുമാര്‍ വളരെ ബുദ്ധിപരമായ നീക്കം നടത്തിയത്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു മുമ്ബിലാണ് മേയറുടെയും ഭര്‍ത്താവ് എം.എല്‍.എയുടെയും അഭ്യാസം നടന്നത്. ഇതിന്റെ യഥാര്‍ത്ഥ സംഭവം കണ്ടത് 12 പേരാണ്. തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ റിസര്‍വേഷനില്‍ യാത്ര ചെയ്തവര്‍. സംഭവം തുങ്ങുന്നതു മുതല്‍ പെരുവഴിയില്‍ ഇറങ്ങി നില്‍ക്കേണ്ട ഗതികേടിന്റെ അവസാനം വരെയും ആ യാത്രക്കാരുണ്ടായിരുന്നു.

അവരോടാണ് ഗണേഷ്‌കുമാര്‍ കാര്യങ്ങള്‍ തിരക്കിയത്. റിസര്‍വേഷന്‍ ചാര്‍ട്ട് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വാങ്ങി ഓരോ യാത്രക്കാരനെയും നേരിട്ട് വിളിച്ച്‌ കാര്യം തിരക്കുയായിരുന്നു. ഓരോരുത്തരും നല്‍കിയത് ഒരേ മറുപടി തന്നെയായിരുന്നു. മേയറും സംഘവും മൊട കാണിച്ചതാണ്. ഡ്രൈവറെ പ്രകോപിക്കുകയാണ് മേയര്‍ ചെയ്തതെന്നും യാത്രക്കാര്‍ പറഞ്ഞു. മാത്രമല്ല, തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും ഉന്നയിച്ചിട്ടുണ്ട്.

യാത്ര അഴസാനിക്കാന്‍ കിലോമീറ്ററുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് എം.എല്‍.എ സച്ചിന്‍ ദേവ് ചെയ്തതെന്നും യാത്രക്കാര്‍ പരാതിയായി പറയുന്നു. എം.എല്‍.എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. തുടര്‍ന്ന് കണ്ടക്ടര്‍ സീറ്റില്‍ ഇരുന്ന് കാലിന്‍മേല്‍ കാല് കയറ്റിവെച്ചാണ് ഉത്തരവിട്ടത്. എല്ലാവരും ബസില്‍ നിന്നിറങ്ങിപ്പോകണമെന്നും, ഈ ബസ് ഇനി അനങ്ങില്ലെന്നുമാണ് പറഞ്ഞത്്.

എം,എല്‍.എയ്ക്ക് അപ്പോള്‍ ഒരു നാലംകിട ഗുണ്ടയുടെ ശരീര പ്രകൃതമായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. റിസര്‍വേഷന് ചെയ്ത് ആ ബസില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ പോലും ഡ്രൈവര്‍ക്കെതിരേ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഡൈവര്‍ യദുവിന്് നടപടിയൊന്നും ഉണ്ടാകില്ലെന്നുറപ്പായിട്ടുണ്ട്. മന്ത്രി തന്നെ അന്വേഷിച്ച്‌ സത്യം മനസ്സിലാക്കിയതു കൊണ്ടാണ് നടപടിയിലേക്ക് പോകാത്തതെന്നാണ് വിലയിരുത്തല്‍.

കെ.എസ്.ആര്‍.ടി സി ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഏതു കേസിലും, ഒടുവില്‍ ജീവനക്കാരനെ ബലിയാടാക്കുന്ന സ്ഥിരം ഏര്‍പ്പാടിന് ഇനിയെങ്കിലും അറുതി ഉണ്ടാകണമെന്ന് ഓരോ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുന്നതില്‍ ആര്‍ക്കും പരാതിയില്ല. പക്ഷെ, ബലിയാടാകേണ്ടി വരുന്നത് നിശബ്ദം സഹിക്കുന്നവരാണ് ജീവനക്കാര്‍. ഈ ഒരു സംഭവത്തോടെയെങ്കിലും ജീവനക്കാരുടെ നിരപരാധിത്വം തെളിയിക്കാന്‍ അഴസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാപേരും.

പോലീസിന്റെ നിലപാട്

ഇന്നലെ രാത്രി 10.30ന് അവസാനിക്കേണ്ട സര്‍വീസാണ് പാളയത്തു വെച്ച്‌ അനിശ്ചിതമായി നിന്നു പോയത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസെത്തി ബസിനെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. പോലീസ്‌റ്റേഷനിലുള്ളവര്‍ക്കെല്ലാം ഒന്നറിയാം, തെറ്റുകാര്‍ പുറത്തും തെറ്റു ചെയ്യാത്തവന്‍ കത്തുമെന്ന്. പക്ഷെ, എന്തു ചെയ്യാനൊക്കും. വാദികള്‍ ഈ നഗരത്തിന്റെ മേയറും, കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമല്ലേ. നിയമത്തിനു മുകളില്‍ മേയറും എം.എല്‍.എയും പറക്കുമ്ബോള്‍ പാവം ഡെയ്‌ലി വേജസുകാരന്‍ ഡ്രൈവറുടെ ഗതി എന്താകും.

ഇതു മനസ്സിലാക്കിയ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഡ്രൈവര്‍ക്ക് നല്ല ബുദ്ധി ഉപദേശിച്ചത്. ‘വെറുതേ വാശി പിടിക്കാതെ മാപ്പു പറഞ്ഞ് കേസില്‍ നിന്നൂരിപ്പോകാന്‍’. പക്ഷെ, തെറ്റു ചെയ്യാതെ എങ്ങനെ മാപ്പു പറയുമെന്ന ഡ്രൈവറുടെ നിലപാട് മാറിയില്ല. മേയറിനും എം.എല്‍.എക്കും കേസെടുക്കണമെന്നും, പാഠം പഠിപ്പിക്കണമെന്നുമുള്ള വാശി. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നിര്‍ബന്ധം വല്ലതെ കൂടിയതോടെ മേയറെ ഫോണില്‍ വിളിച്ച്‌ യദു മാപ്പു പറഞ്ഞു. ‘ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്’. പക്ഷെ, ഈ മാപ്പല്ല മേയര്‍കുട്ടിക്ക് വേണ്ടിയിരുന്നത്.

തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നല്ല, തെറ്റു സംഭവിച്ചു മാപ്പു തരണം എന്നു ചോദിക്കണമെന്നായിരുന്നു മേയറുടെ മറുപടി. അങ്ങനെ ചോദിക്കാത്തതു കൊണ്ട് മാപ്പില്ല. കേസുമായിി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് മേയര്‍ പറഞ്ഞു. അതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു മാപ്പു പറച്ചിലില്‍ തീരേണ്ട സംഭവമാണ് പിന്നീടുണ്ടായ വലിയ വാര്‍ത്തയ്ക്കു പിന്നില്‍. ഇതിനു കാരണക്കാരിയായത് മേയറാണ്.

കെ.എസ്.ആര്‍.ടി.സിയുടെ നടപടികള്‍

സംഭവം അറിഞ്ഞയുടന്‍ കെ.എസ്.ആര്‍.ടി.സി വിജയന്‍സ് വിഭാഗം എത്തി ഡ്രൈവറുടെ മൊഴിയെടുത്തു. പ്രതി പോലീസിന്റെ അുത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ട് പിടിച്ചെടുത്ത ബസ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിന് വിട്ടു കൊടുത്തു. ഒരു മണിയോടു കൂടി ബസുമായി വിജിലന്‍സ് വിഭാഗം പോവുകയും ചെയ്തു. എന്നാല്‍, യദുവിനെ കൊണ്ടു പോകാന്‍ ആരും വന്നില്ല.

ഇന്നു രാവിലെയാണ് ദിവസ വേതനക്കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുന്നത്. തന്റെ ഡ്യൂട്ടി സമയത്ത്, ഔദ്യോഗിക കൃത്യ നിര്‍വഹണം നടക്കുമ്ബോള്‍ അതിനെ തടസ്സപ്പെടുത്തിയതിനും, വാഹനത്തിനു മുമ്ബില്‍ തടസ്സം സൃഷ്ടിച്ചതിനും യദു നല്‍കിയ പരാതി പോലീസ് ഇതുവരെ പരിഗണിച്ചില്ല എന്നത് കുറ്റകരമാണ്. എന്തു കൊണ്ടാണ് പോലീസ് ഈ പരാതിയില്‍ നടപടി എടുക്കാത്തത്. മേയറോ, എം.എല്‍.എയോ ഔദ്യോഗിക പരിപാടിയിലോ, ഔദ്യോഗിക വാഹനത്തിലോ അല്ലായിരുന്നുവെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular