Saturday, May 18, 2024
HomeKeralaഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു : മൂന്നുപേര്‍ അറസ്റ്റില്‍

ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു : മൂന്നുപേര്‍ അറസ്റ്റില്‍

കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. അതിരമ്ബുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്ബില്‍ ജിബിന്‍ (21), മാവേലിനഗറില്‍ വലിയതടത്തില്‍ മെല്‍ബിന്‍ (26), ഓണംതുരുത്ത് കദളിമറ്റം തലയ്ക്കല്‍ അഭിജിത്ത് (22) എന്നിവരാണ് പൊലീസ് പിടിയിലായത്.

ഈ മാസം രണ്ടിന് രാത്രി കോതനല്ലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ജംങ്ഷന് സമീപം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതനല്ലൂര്‍ പട്ടമന വീട്ടില്‍ തങ്കച്ചനാണ് (മാത്യു -53) കുത്തേറ്റത്. ഇല്ലിക്കല്‍കല്ലിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്.

കടുത്തുരുത്തി എസ്.എച്ച്‌.ഒ രഞ്ജിത്ത് വിശ്വനാഥ്, പ്രിന്‍സിപ്പല്‍ എസ്.ഐ വിപിന്‍ ചന്ദ്രന്‍, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ റെജിമോന്‍, സി.പി.ഒമാരായ ജിനുമോന്‍, എ.കെ. പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular