Saturday, May 18, 2024
HomeKeralaഅസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സര്‍ക്കാരാണിത്; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഓര്‍മ്മിപ്പിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സര്‍ക്കാരാണിത്; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഓര്‍മ്മിപ്പിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ ഇനിയും വ‍ര്‍ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വികസനം കുടിലുകളിലെത്തിച്ചത് പിണറായി സര്‍ക്കാരാണെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതായും കോടിയേരി അവകാശപ്പെട്ടു.

എതിര്‍പ്പ് ശക്തമായതോടെ കല്ലിടലില്‍ നിന്നും പിന്നോട്ട് പോയെങ്കിലും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നാവ‍ര്‍ത്തിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സര്‍ക്കാരാണിതെന്നും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഓര്‍മ്മിപ്പിച്ച്‌ കോടിയേരി സൂചിപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തെര‌ഞ്ഞെടുപ്പിലെ ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ജനങ്ങള്‍ അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. പദ്ധതിക്ക് വേണ്ടി കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സര്‍വേ നടത്തും.

അതിനായി പണം സര്‍ക്കാര്‍ കണ്ടെത്തും. ഇടത് സര്‍ക്കാര്‍ കെ റെയിലിന് വേണ്ടി ഭൂമി നഷ്ടപെടുന്നവര്‍ക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോള്‍ പ്രഖ്യാപിച്ചതിനെക്കാള്‍ തുക നല്‍കണമെന്നാണെങ്കില്‍ അതും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular