Saturday, May 18, 2024
HomeKeralaലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസുകളാകും; കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് പുതിയ പരീക്ഷണത്തിന് ഒരുങ്ങി കെഎസ്‌ആര്‍ടിസി

ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസുകളാകും; കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് പുതിയ പരീക്ഷണത്തിന് ഒരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം | കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് പുതിയ പഠനരീതി പരിക്ഷിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.

കെഎസ്‌ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ലോ ഫ്ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ആശയം. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്. നേരത്തെ മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ 75ഓളം ബസുകള്‍ തുരുമ്ബെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് ക്ലാസ് മുറികള്‍ കുറവുള്ള സ്‌കൂളിലേക്കായി പരിഗണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular