Saturday, May 18, 2024
HomeKeralaപരാതിക്കാരനായ പൗരാ. നീ എന്നെ ബഹുമാനിക്കണം. പാലക്കാട് നഗരസഭയുടെ സെക്രട്ടറി ബഹുമാനിക്കപ്പെടേണ്ടവനെന്ന് പൗരനെ ഓര്‍മ്മിപ്പിച്ച്‌ നഗരസഭയുടെ...

പരാതിക്കാരനായ പൗരാ. നീ എന്നെ ബഹുമാനിക്കണം. പാലക്കാട് നഗരസഭയുടെ സെക്രട്ടറി ബഹുമാനിക്കപ്പെടേണ്ടവനെന്ന് പൗരനെ ഓര്‍മ്മിപ്പിച്ച്‌ നഗരസഭയുടെ കത്ത്

പാലക്കാട്: പാലക്കാട് നഗരസഭയുടെ സെക്രട്ടറി ബഹുമാനിക്കപ്പെടേണ്ടവനെന്ന് പൗരനെ ഓര്‍മ്മിപ്പിച്ച്‌ നഗരസഭയുടെ കത്ത്.

സര്‍/മാഡം അഭിസംബോധനയുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ വാദം കേള്‍ക്കുന്നതിന് നല്കിയ കത്തിലാണ് സെക്രട്ടറി ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വമാണെന്ന് സെക്രട്ടറി തന്നെ ഓര്‍മ്മിപ്പിക്കുന്നത്.

ബഹുമാനിക്കപ്പെടേണ്ടവരുടെ പട്ടിക നാളിതുവരെ തയ്യാറാക്കിയിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് രേഖ മൂലം വ്യക്തമാക്കിയിട്ടും ‘ബഹുമാനപ്പെട്ട’ ഉള്‍പ്പടെയുള്ള വിശേഷണ പദങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നഗരസഭ സെക്രട്ടറിയായ പൊതുജനസേവകന്‍ ബഹുമാനിക്കപ്പെടേണ്ടവനും ആദരിക്കപ്പെടേണ്ടവരുമാണെ സന്ദേശം സമൂഹത്തിന് ബോധപൂര്‍വ്വം പകര്‍ന്നു നല്കുകയാണ്.

പൊതുജന സേവകരെ ഇത്തരം വിശേഷണ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച്‌ അഭിസംബോധന ചെയ്യുന്നതിലൂടെ സമൂഹത്തില്‍ വിധേയത്വ മനോഭാവവും അടിമ ബോധവുമാണ് സൃഷ്ടിക്കപ്പെടുന്നത്.

ബഹുമാനമെന്നത് രണ്ടോ രണ്ടില്‍ കൂടുതല്‍ വ്യക്തികളോ കണ്ടു മുട്ടുമ്ബോള്‍, ഇടപഴകുമ്ബോള്‍, സ്വഭാവികമായി രൂപപ്പെടേണ്ടതാണ്. അതാണ് പരസ്പര ബഹുമാനം. അടിച്ചേല്‍പ്പിക്കേണ്ടതല്ല ബഹുമാനം.

സര്‍ക്കാര്‍ നോട്ടീസുകളില്‍ ബഹുമാനം രേഖപ്പെടുത്തി നല്കുമ്ബോള്‍ അത് അധികാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാവുന്നു. പൊതുജന സേവകര്‍ നിര്‍ബന്ധമായും അദരിക്കപ്പെടേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരാമന്നെന്ന തോന്നലുണ്ടാക്കുന്നു. രാജഭരണത്തിന്റെ ഓര്‍മ്മപ്പെടുത്തലാവുകയാണ് ഓരോ സര്‍ക്കാര്‍ നോട്ടീസും.

ബഹുമാനിക്കപ്പെടേണ്ടവനാണ് സെക്രട്ടറിയെന്ന പരാമര്‍ശവും ‘ടിയാന്‍ ‘ എന്ന നിര്‍ജ്ജീവ വസ്തു വിശേഷണവും ‘ഹാജരാകണമെന്ന’ അധികാര പദവും തിരുത്തി പുതിയ നോട്ടീസ് നല്‍കിയെങ്കില്‍ മാത്രമെ പരാതിക്കാരനായ ഞാന്‍ സെക്രട്ടറിക്ക് മുന്നിലെത്തി എന്റെ വാദം അവതരിപ്പിക്കുകയുള്ളു എന്ന് വ്യക്തമാക്കി പരാതിക്കാരന്‍ ബോബന്‍ മാട്ടുമന്ത നഗരസഭക്ക് മറുപടി നല്കി.

ഒറ്റപ്പാലം സബ്ബ് കലക്ടര്‍ ‘ഹാജരാവണം’ എന്ന് കത്ത് നല്കിയതിനെതിരെ സൗഹൃദ പദങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ സബ് കലക്ടര്‍ക്ക് നല്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular