Sunday, May 19, 2024
HomeKeralaഅരൂരില്‍ ചലിക്കുന്ന വിസ്മയമായി ചീനവലകള്‍

അരൂരില്‍ ചലിക്കുന്ന വിസ്മയമായി ചീനവലകള്‍

അരൂര്‍: സഞ്ചാരികള്‍ക്ക് ചലിക്കുന്ന വിസ്മയക്കാഴ്ചയാണ് കൈതപ്പുഴക്കാലയിലെ ചീനവലകള്‍ സമ്മാനിക്കുന്നത്. തടിയില്‍ ബന്ധിച്ച വലകള്‍ കായലിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് മീന്‍വാരുന്ന കാലങ്ങള്‍ പഴക്കമുള്ള പ്രവര്‍ത്തനമാണ് പ്രധാന ആകര്‍ഷണം.

നിലനിര്‍ത്താന്‍ ഏറെ ക്ലേശമാണങ്കിലും അരൂരിലെയും കുമ്ബളങ്ങിയിലെയും മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും ഉപജീവനത്തിന് ചീനവലകളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ അരൂരിന്‍റെ അഴകേറും കാഴ്ചകളില്‍ ഒന്നാമതായി ഇന്നും നിലനില്‍ക്കുന്നു.

അരൂരിന്‍റെ പടിഞ്ഞാറെ തീരങ്ങളില്‍നിന്ന് സന്ധ്യമയങ്ങിയാല്‍ പിന്നെ കായലില്‍ താഴ്ന്നും പൊങ്ങിയും ചലിക്കുന്ന ചീനവലകളില്‍ വൈദ്യുതി പ്രകാശത്തില്‍ മിന്നിമറയുന്ന മുത്തുമണികള്‍ കാണാം. പൊതുവെ ആഴംകുറഞ്ഞ കുമ്ബളങ്ങി കായലില്‍ നിറയെ ചീനവലകളാണ്. വേമ്ബനാട്ടുകായലും കൈതപ്പുഴക്കായലും ചുറ്റുന്ന അരൂരിന്‍റെ തീരപ്രദേശങ്ങളിലും കാഴ്ചക്ക് ഇമ്ബം പകരുന്ന ചീനവലകള്‍ കാണാം. ഈ മനോഹര കാഴ്ചകള്‍ക്ക് മിഴിവ് പകരാന്‍ വിനോദസഞ്ചാര വകുപ്പിന് കഴിയാറില്ല. സാമ്ബത്തിക ചെലവ് ഏറെയുള്ള ചീനവലകള്‍ സ്ഥാപിക്കാന്‍ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കാന്‍ പദ്ധതികള്‍ ഒരുക്കണം.

സായാഹ്ന സവാരിക്കും കായല്‍ കാഴ്ചകള്‍ക്കും അരൂരിലെ തീരങ്ങളില്‍ സൗകര്യമൊരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെത്തും. അരൂര്‍-ഇടക്കൊച്ചി പാലത്തില്‍നിന്ന് നോക്കിയാല്‍ കുമ്ബളങ്ങി കായലിലെ വിസ്മയക്കാഴ്ചകള്‍ കാണാം. സഞ്ചാരികള്‍ക്ക് ഇരിക്കാന്‍ കഴിയും വിധം പാലത്തിനോട് ചേര്‍ന്ന് സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞാല്‍ കുറേക്കൂടി കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ അരൂരിന് കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular