Monday, May 6, 2024
HomeIndiaകനത്ത മഴയെ തുടര്‍ന്ന് ബെന്‍ഗ്ലൂറില്‍ 2 തൊഴിലാളികള്‍ മരിച്ചു; പല സ്ഥലങ്ങളും വെള്ളത്തിനടിയില്‍

കനത്ത മഴയെ തുടര്‍ന്ന് ബെന്‍ഗ്ലൂറില്‍ 2 തൊഴിലാളികള്‍ മരിച്ചു; പല സ്ഥലങ്ങളും വെള്ളത്തിനടിയില്‍

ബെന്‍ഗ്ലൂര്‍: () കനത്ത മഴയെ തുടര്‍ന്ന് ബെന്‍ഗ്ലൂറില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനില്‍ക്കുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തിട്ടുണ്ട്.

അടുത്ത നാല്- അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍, ബെന്‍ഗ്ലൂറിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പലയിടത്തും കാലാവസ്ഥാ വകുപ്പ് ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതിയില്‍ മരിച്ച രണ്ടുപേരും ഉള്ളാള്‍ ഉപനഗറിലെ കൂലിപ്പണിക്കാരായിരുന്നു. അതിനിടെ ബിഹാറില്‍ നിന്നുള്ള ഒരാളുടെയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുടെയും മൃതദേഹങ്ങള്‍ പൈപ് ലൈന്‍ വര്‍ക് സൈറ്റില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ബിഹാറില്‍ നിന്നുള്ള ദേവഭാരത്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അങ്കിത് കുമാര്‍ എന്നിവരാണു മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നഗരത്തില്‍ മഴ ശക്തമായി. തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു, രാത്രി ഏഴു മണിയോടെ ജലനിരപ്പ് ഉയര്‍ന്നു. ദിവസവും അവിടെ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ എന്‍ ഡി ടി വി റിപോര്‍ട് ചെയ്തു.

റിപോര്‍ടുകള്‍ പ്രകാരം, നഗരത്തില്‍ 155 മിലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച്‌ രാത്രി വൈകിയാണ് മഴ ശക്തി പ്രാപിച്ചത്.

മുട്ടോളം വെള്ളമുള്ള നിരവധി താഴ്ന്ന പ്രദേശങ്ങള്‍, വാഹനങ്ങളും ആളുകളും അതിലൂടെ സഞ്ചരിക്കുന്നവീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു മെഴ്സിഡസ് എസ്യുവി, അതിന്റെ രണ്ട് ചക്രങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നത് വീഡിയോകളില്‍ കാണാം.

കനത്ത മഴയില്‍ യാത്ര ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്നും എല്ലാ വര്‍ഷവും ഇതുതന്നെയാണ് അവസ്ഥയെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി കെആര്‍ പുരം അടിപ്പാതയിലൂടെ സഞ്ചരിക്കുന്ന ബാങ്ക് ജീവനക്കാരിയായ ഗ്രേസ് ഡിസൂസ പറഞ്ഞു.

ഇടിമിന്നലില്‍ വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗ്രീന്‍ ലൈനിലെ മെട്രോ നിര്‍ത്തിവെക്കേണ്ടി വന്നു. ഇതേതുടര്‍ന്ന് മെട്രോ സര്‍വീസുകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular