Saturday, May 18, 2024
HomeKeralaതെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

കുമളി: തേനി ജില്ലയിലെ ഗൂഢല്ലൂരില്‍ തെരുവില്‍ അലഞ്ഞു നടന്നിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഗൂഢല്ലൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളികളുമായ അരവിന്ദ് കുമാര്‍ (25), സഹായി 17കാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്ബ സ്വദേശി രവിയുടെ ഭാര്യ മയില്‍ (50) കൊല്ലപ്പെട്ടത്. മാനോനില തകരാറിലായിരുന്ന മയില്‍ മൂന്ന് വര്‍ഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം.

സംഭവ ദിവസം സെക്കന്‍ഡ്​​ ഷോ സിനിമ കഴിഞ്ഞെത്തിയ പ്രതികള്‍ കഞ്ചാവ് ലഹരിയില്‍ മയിലിനെ ആക്രമിക്കുകയായിരുന്നു. ബലാത്സംഗത്തിന്​ ശേഷം കല്ലുകൊണ്ട് ഇടിച്ച്‌ കൊലപ്പെടുത്തി സമീപത്തെ ഓടയില്‍ തള്ളി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഡോഗ് സ്ക്വാഡിന്‍റെ പരിശോധനയുമാണ് രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular