Saturday, May 4, 2024
HomeKeralaകേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ഡ്രോ​പോ​ണി​ക്‌​സ് ഫാം ​പ്രോ​ജ​ക്ടി​ന് ക​ല്‍​പ​റ്റ​യി​ല്‍ തു​ട​ക്കം

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ഡ്രോ​പോ​ണി​ക്‌​സ് ഫാം ​പ്രോ​ജ​ക്ടി​ന് ക​ല്‍​പ​റ്റ​യി​ല്‍ തു​ട​ക്കം

ക​ല്‍​പ​റ്റ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ഡ്രോ​പോ​ണി​ക്‌​സ് ഫാം ​പ്രോ​ജ​ക്ടി​ന് ക​ല്‍​പ​റ്റ കൊ​ട്ടാ​ര​പ്പ​ടി​യി​ല്‍ തു​ട​ക്ക​മാ​യി.

മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ന്ദ്ര ഗ്രാ​മീ​ണ്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ്ണി​ല്ലാ​ത്ത കൃ​ഷി​രീ​തി​യാ​യ ഹൈ​ഡ്രോ​പോ​ണി​ക്‌​സ് മാ​തൃ​ക ആ​രം​ഭി​ക്കു​ന്ന​ത്. ക​ല്‍​പ​റ്റ​യി​ലെ ഫാം ​യൂ​നി​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ കെ​യം​തൊ​ടി മു​ജീ​ബ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ആ​ദ്യ തൈ​ന​ട​ല്‍ വാ​ര്‍ഡ് കൗ​ണ്‍​സി​ല​റും വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​നു​മാ​യ സി.​കെ. ശി​വ​രാ​മ​ന്‍ നി​ര്‍​വ​ഹി​ച്ചു.

മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ജി​സോ ബേ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര ഗ്രാ​മീ​ണ്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ മ​റി​യാ​മ്മ തോ​മ​സ് സ്വാ​ഗ​ത​വും ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പോ​സ​ണ്‍ വ​ര്‍ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.5000ത്തോ​ളം ച​തു​ര​ശ്ര മീ​റ്റ​റു​ള്ള ഫാ​മി​ല്‍ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഹൈ​ഡ്രോ​പോ​ണി​ക്‌​സ് ഫാം ​പ്രോ​ജ​ക്‌ട് ന​ട​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. വ​ര്‍ഷ​ത്തി​ല്‍ നാ​ലു​ത​വ​ണ വി​ള​വെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന രീ​തി​യാ​യ​തി​നാ​ല്‍ ഉ​യ​ര്‍ന്ന ഉ​ല്‍പാ​ദ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഗാ​ര്‍ഹി​ക കൃ​ഷി ഗ​വേ​ഷ​ണ​കേ​ന്ദ്രം കൂ​ടി ഇ​തോ​ട​നു​ബ​ന്ധി​ച്ച്‌ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular