Sunday, May 19, 2024
HomeKeralaസംസ്ഥാനത്ത് കനത്ത മഴ; 7 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു, എല്ലാ ജില്ലകളിലും അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ; 7 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു, എല്ലാ ജില്ലകളിലും അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചു.

തൃശൂര്‍ രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങള്‍ വീതമാണ് വിന്യസിപ്പിക്കുക. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്രവാതച്ചുഴിയാണ് കേരളത്തില്‍ കനത്ത മഴക്ക് കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കൂടുതല്‍ മേഘങ്ങള്‍ കേരള തീരത്തേക്ക് അടുക്കുകയാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്‍റെ വേഗം കൂടിയതും കൂടുതല്‍ മഴമേഘങ്ങളെത്താന്‍ കാരണമാണ്. നിലവില്‍ ചക്രവാതച്ചുഴി ബംഗ്ലൂരുവിന് മുകളിലേക്ക് മാറിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടായത് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വെള്ളം കയറുന്ന സ്ഥിതിയിലേക്കെത്തിയതോടെ ചങ്ങമ്ബുഴ നഗറില്‍ ആളുകളെ ഒഴിപ്പിച്ച്‌ തുടങ്ങി.ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകള്‍ ഉയര്‍ത്തി.

നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കോഴിക്കോട് കൊയിലാണ്ടിയില്‍ മരം വീണ് മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു. മഴ കനത്തതോടെ കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular