Saturday, May 4, 2024
HomeGulfഅമീറിന്റെ രണ്ടു ദിവസത്തെ സ്പെയിന്‍ സന്ദര്‍ശനം ബുധനാഴ്ച പൂര്‍ത്തിയായി

അമീറിന്റെ രണ്ടു ദിവസത്തെ സ്പെയിന്‍ സന്ദര്‍ശനം ബുധനാഴ്ച പൂര്‍ത്തിയായി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ദ്വിദിന സ്പെയിന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടെ പ്രമുഖര്‍ അമീറിനെ മഡ്രിഡിലെ അഡോല്‍ഫോ സുവാരസ് വിമാനത്താവളത്തിലെത്തി യാത്രയാക്കി.

ഖത്തറും സ്പെയിനും തമ്മിലെ നയതന്ത്ര ചരിത്രത്തില്‍ നിര്‍ണായക നാഴികക്കല്ലാക്കി മാറ്റിയാണ് അമീറിന്‍റെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി സഹകരണ കരാറുകളില്‍ ഒപ്പുവെച്ചും, നയതന്ത്ര ബന്ധം ശക്തമാക്കിയുമായിരുന്നു സന്ദര്‍ശനം അവസാനിച്ചത്.

ബുധനാഴ്ച അമീറിന്‍റെയും സ്പാനിഷ് പ്രധാനമന്ത്രി ഡോ. പെഡ്രോ സാഞ്ചസിന്‍റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. വിദ്യാഭ്യാസ, നിയമ സഹകരണം, ആരോഗ്യ-മെഡിക്കല്‍ സയന്‍സ്, സാമ്ബത്തിക മേഖല, സാങ്കേതിക മേഖല, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണ കരാറില്‍ ഒപ്പു വെച്ചു.

ഖത്തറിന്‍റെ വിവിധ മന്ത്രിമാരും, ഉദ്യോഗസ്ഥരും അതത് വകുപ്പുകളെ പ്രതിനിധീകരിച്ചു. ബുധനാഴ്ച ഫിലിപ് രാജാവും രാജ്ഞിയും ഒരുക്കിയ ഔദ്യോഗിക വിരുന്നില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പത്നി ശൈഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം ആല്‍ഥാനിയും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular