Sunday, May 12, 2024
HomeKeralaഗൂഢാലോചനാക്കേസിലെ തെളിവും നടിയെ ആക്രമിച്ച കേസും തമ്മില്‍ എന്തു ബന്ധമെന്ന് കോടതി

ഗൂഢാലോചനാക്കേസിലെ തെളിവും നടിയെ ആക്രമിച്ച കേസും തമ്മില്‍ എന്തു ബന്ധമെന്ന് കോടതി

ദിലിപ് ഉള്‍പ്പെട്ട വധഗൂഢാലോചനാക്കേസിലെ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചതും നടിയെ ആക്രമിച്ച കേസും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്ന് കോടതി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്ന് പ്രോസിക്യൂഷന്‍ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ്  ഹാജരാക്കാത്തതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജി പരിഗണിക്കുന്നത് വരുന്ന 26 ലേക്ക് മാറ്റിയ വിചരണ കോടതി ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വ്വേസ് സാഹിബിനായിരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എഡിജിപി എസ്. ശ്രീജിത്തിനായിരുന്നു നേരത്തെ ചമുതല. എന്നാല്‍ കേസില്‍ അന്വേഷണം ദിലീപിന്റെ അഭിഭാഷകന്‍ അടക്കമുള്ളവരിലേയ്ക്ക് നീളുന്ന സാഹചര്യം വന്നപ്പോള്‍ ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ ഇടപെട്ട് മാറ്റുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular