Sunday, May 19, 2024
HomeKeralaഡെസ്ക്ടോപ്പില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിയുക

ഡെസ്ക്ടോപ്പില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിയുക

ഡെസ്ക്ടോപ്പില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ അപ്ഡേറ്റ്. ഡെസ്ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് പുഷ് നോട്ടിഫിക്കേഷനില്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരമായാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഡെസ്ക്ടോപ്പില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുമ്ബോള്‍ ഡെസ്ക്ടോപ്പ് ക്ലയന്റില്‍ നിന്ന് പുഷ് നോട്ടിഫിക്കേഷനുകള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. നിലവില്‍, പുതിയ അപ്ഡേറ്റ് വന്നതോടെ ഈ പ്രശ്നത്തിന് വാട്സ്‌ആപ്പ് ഔദ്യോഗികമായി പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ്. വാട്സ്‌ആപ്പ് ഡെസ്ക്ടോപ്പ് ബീറ്റ 2.2219.2 അപ്ഡേറ്റിലാണ് പ്രശ്ന പരിഹാരം അവതരിപ്പിച്ചത്.

ഡെസ്ക്ടോപ്പില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ വാട്സ്‌ആപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടാതെ, പുതിയ ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സുരക്ഷിതമാണെന്നും വാട്സ്‌ആപ്പ് അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular