Tuesday, May 7, 2024
HomeIndiaഐ.എ.എസ് ദമ്ബതികളെ സ്ഥലംമാറ്റിയ നടപടിയെ വിമര്‍ശിച്ച്‌ മേനക ഗാന്ധി

ഐ.എ.എസ് ദമ്ബതികളെ സ്ഥലംമാറ്റിയ നടപടിയെ വിമര്‍ശിച്ച്‌ മേനക ഗാന്ധി

ന്യൂഡല്‍ഹി: വളര്‍ത്തുനായയോടപ്പം സവാരി നടത്തുന്നതിനായി സ്റ്റേഡിയം ഒഴിപ്പിച്ചു എന്നാരോപണത്തെ തുടര്‍ന്ന് ഐ.എ.എസ് ദമ്ബതികളെ സ്ഥലം മാറ്റിയ നടപടിയെ വിമര്‍ശിച്ച്‌ മേനക ഗാന്ധി.

ദമ്ബതികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്ന ആരോപണം തെറ്റാണെന്നും മേനക ഗാന്ധി പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്‍ജീവ് ഖിര്‍വാറിനെ സ്ഥലംമാറ്റിയതിലൂടെ ഡല്‍ഹിക്കാണ് നഷ്ടമുണ്ടായതെന്നും മൃഗസംരക്ഷക പ്രവര്‍ത്തക കൂടിയായി മേനക ഗാന്ധി അഭിപ്രായപ്പെട്ടു.

വൈകുന്നേരം വളര്‍ത്തുനായയോടപ്പം നടക്കാനിറങ്ങുന്നതിനാല്‍ ഡല്‍ഹി ത്യാഗരാജ സ്റ്റേഡിയം രാത്രി ഏഴുമണിയോടെ അടച്ചിടണമെന്ന നിര്‍ദ്ദേശം നല്‍കി എന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സന്‍ജീവ് ഖിര്‍വാറിനെയും ഭാര്യ റിങ്കു ദുഗ്ഗയെയും സ്ഥലംമാറ്റിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിത്. ഖിര്‍വാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കുമാണ് സ്ഥലം മാറ്റിയത്.

എന്നാല്‍ ലഡാക്കിലേക്കിലേക്കും അരുണാചല്‍ പ്രദേശിലേക്കും സ്ഥലംമാറ്റം കിട്ടുന്നത് ശിക്ഷയായി കണേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ട് മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കം നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന്, ഈ സ്ഥലങ്ങളിലും നല്ല ഉദ്യോഗസ്ഥരെ ആവശ്യമുണ്ടന്നും ആളുകള്‍ സന്തോഷത്തോടെയാണ് അവിടെ പോകുന്നതെന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular