Sunday, May 19, 2024
HomeUSAഅഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്കു കോവിഡ് വാക്‌സിൻ

അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്കു കോവിഡ് വാക്‌സിൻ

അഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്ക് ഈ മാസം അവസാനത്തിനു മുൻപ് കോവിഡ് വാക്‌സിൻ ലഭ്യമാകുമെന്നു വൈറ്റ് ഹൗസ് പാൻഡെമിക് റെസ്പോൺസ് കോ-ഓർഡിനേറ്റർ ഡോക്ടർ ആശിഷ് ജാ പറഞ്ഞു.

“കുത്തിവയ്‌പ്‌ ജൂൺ 21 ചൊവാഴ്ച്ച ആരംഭിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ജാ മാധ്യങ്ങളോട് പറഞ്ഞു.

വാക്‌സിൻ ഡോസുകൾ രാജ്യമൊട്ടാകെ എത്താൻ അൽപ സമയമെടുക്കുമെന്നു ജാ പറഞ്ഞു. “പക്ഷെ ആഴ്ചകൾക്കകം കുട്ടികൾക്ക് വാക്‌സിൻ കൊടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കൾക്കും അത് ലഭ്യമാവും.”

ആറു മാസമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ എഫ് ഡി എയുടെ പക്കൽ അപേക്ഷ നൽകിയെന്നു ഫൈസർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫൈസറിന്റെ വാക്‌സിൻ മുതിർന്നവർക്കുള്ള വാക്‌സിന്റെ പത്തിലൊന്നു മാത്രമേ ആവൂ.

എഫ് ഡി എ ജൂൺ 14-15 നു അപേക്ഷ പരിഗണിക്കുമെന്ന് ജാ അറിയിച്ചു. തീരുമാനം അതിനു പിന്നാലെ ഉണ്ടാവാം.

എന്നാൽ സംസ്ഥാനങ്ങൾക്കു വെള്ളിയാഴ്ച മുതൽ വാക്‌സിൻ ഓർഡർ ചെയ്യാമെന്നു ഏപ്രിലിൽ സ്ഥാനമേറ്റ ജാ പറഞ്ഞു. 10 മില്യൺ ഡോസുകൾ തുടക്കത്തിൽ ഫാർമസികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും എത്തിക്കും. എന്നാൽ എഫ് ഡി എ അനുമതിക്ക് കത്ത് നിൽക്കേണ്ടതുണ്ട്.

ആറു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ എഫ് ഡി എയുടെ അനുമതി തേടിയിട്ടുണ്ടെന്നു ഏപ്രിലിൽ മോഡേണ വെളിപ്പെടുത്തിയിരുന്നു. രണ്ടു ചെറിയ ഡോസുകളാണ് അവർ ഉദ്ദേശിക്കുന്നത്.

ഇപ്പോഴത്തെ നിലയ്ക്ക് അഞ്ചു മുതൽ 11 വയസു വരെയുള്ള കുട്ടികൾക്കു മാത്രമാണ് ഫൈസർ വാക്‌സിൻ എഫ് ഡി എ അനുവദിച്ചിട്ടുള്ളത്. മെയ് 25 വരെ 10 മില്യൺ കുട്ടികൾക്കു ഒരു ഡോസെങ്കിലും കിട്ടി.

യു എസിൽ കോവിഡ് വരുന്നവരിൽ 18.9% കുട്ടികളാണ്. 13.3 മില്യണിലധികം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular