Monday, May 6, 2024
HomeUSAഇന്ത്യയിലെ ആരാധനാലയ അക്രമങ്ങളിൽ യു എസിനു ആശങ്ക

ഇന്ത്യയിലെ ആരാധനാലയ അക്രമങ്ങളിൽ യു എസിനു ആശങ്ക

ഇന്ത്യയിൽ ആരാധനാലയങ്ങളുടെ നേരെ വർധിച്ചു വരുന്ന അക്രമങ്ങളിൽ യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ ആശങ്ക രേഖപ്പെടുത്തി. അധികാരത്തിൽ ഇരിക്കുന്നവർ ഈ ആക്രമണങ്ങളെ അവഗണിക്കയും പിൻതുണയ്ക്കുകയും ചെയ്യുന്നുവെന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും പറഞ്ഞു.

ഇരുവരും പേരുകൾ ഒന്നും പറഞ്ഞില്ല, സംഭവങ്ങൾ എടുത്തു കാട്ടിയുമില്ല. സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ മതസ്വാതന്ത്ര്യം സംബന്ധിച്ച 2021ലെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു സംസാരിക്കായിരുന്നു ഇരുവരും. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയിൽ, ഏറെ വ്യത്യസ്‍തമായ മത വിശ്വാസങ്ങളുള്ള ഇന്ത്യയിൽ, ആരാധനാലയങ്ങൾക്ക് നേരെ അതിക്രമം വർധിച്ചു വരുന്നതായി നമ്മൾ കാണുന്നു,” ബ്ലിങ്കൻ പറഞ്ഞു. അദ്ദേഹം പറഞ്ഞില്ലെങ്കിലും ക്രിസ്ത്യൻ, മുസ്‌ലിം ദേവാലയങ്ങൾക്കു നേരെയാണ് അക്രമമെന്നു 2,000 പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഡിപ്പാർട്മെന്റിന്റെ അംബാസഡർ-അറ്റ്-ലാർജ് ആയ റഷാദ് ഹുസ്സയിൻ ആണ് റിപ്പോർട്ട് തയാറാക്കാൻ നേതൃത്വം നൽകിയത്. “ഇന്ത്യയിൽ അധികാരത്തിലുള്ള ചിലർ ആക്രമണങ്ങളെ അവഗണിക്കയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്ത്യയെ ‘പ്രത്യേക ആശങ്ക അർഹിക്കുന്ന രാജ്യ’മായി റിപ്പോർട്ട് കാണുന്നില്ല. അങ്ങിനെ വിശഷിപ്പിക്കണമെന്നു യു എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ ഫ്രീഡം നിർദേശിച്ചിരുന്നു.

ബ്ലിങ്കന്റെ വിമർശനത്തിൽ രോഷം പൂണ്ട ഇന്ത്യ യു എസിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. “ആളുകൾക്ക് ഞങ്ങളെ കുറിച്ച് അഭിപ്രായം പറയാം.” വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. പക്ഷെ അവരുടെ അഭിപ്രായങ്ങൾ കുറിച്ചും താല്പര്യങ്ങളെ കുറിച്ചുമൊക്കെ അഭിപ്രായം പറയാൻ ഞങ്ങൾക്ക് തുല്യ സ്വാതന്ത്യ്രമുണ്ട്.”

ആർ എസ് എസ്  പറയുന്നത്

അതേ സമയം, യു പിയിലെ ഗ്യാൻവാപി മുസ്ലിം പള്ളിയിലെ വിവാദം കോടതി വിധി അനുസരിച്ചു അവസാനിപ്പിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു. ആർ എസ് എസിന്റെ രാഷ്ട്രീയ വിഭാഗമാണ് ബി ജെ പി.

ഓരോ തവണയും ഇങ്ങിനെ വിവാദം ഉണ്ടാക്കുന്നത് ശരിയല്ല. ഹിന്ദുക്കൾ മുസ്‌ലിം സഹോദരന്മാരോടൊപ്പം ഇരുന്നു തർക്കങ്ങൾ പറഞ്ഞു തീർക്കണം. ആരെങ്കിലും കോടതിയിൽ പോയാൽ കോടതി വിധി മാനിക്കണം.

“ഇന്ത്യയെ രണ്ടായി വിഭജിച്ചത് ഹിന്ദുക്കൾ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ തുടരാൻ തയാറായ മുസ്ലിങ്ങളെ നമ്മൾ സഹോദരന്മാരായി കാണണം.” രാമക്ഷേത്ര നിര്മാണവുമായിട്ടല്ലാതെ ഒന്നിനോടും ആർ എസ് എസിന് ബന്ധമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular