Saturday, May 18, 2024
HomeIndiaകഞ്ചാവ് വില്‍പനക്കേസിലെ പ്രതി പൊലീസില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ ലോറി ഇടിച്ച്‌ മരിച്ചു

കഞ്ചാവ് വില്‍പനക്കേസിലെ പ്രതി പൊലീസില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ ലോറി ഇടിച്ച്‌ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ കഞ്ചാവ് വില്‍പനക്കേസിലെ പ്രതി പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ച്‌ മരിച്ചു.

തേനി സ്വദേശിയായ പൊന്നുസാമിയാണ് മരിച്ചത്. തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ കേസിലാണ് വേദചന്ദൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുണി വ്യവസായ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘം പൊന്നുസാമിയെ പിടികൂടുകയായിരുന്നു.

ഇയാളില്‍ നിന്ന് നിരവധി കഞ്ചാവ് പൊതികളും കണ്ടെടുത്തു. തുടര്‍ന്ന്, ഇരുചക്രവാഹനത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊന്നുസാമി ബൈക്കില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി വന്ന ലോറി ഇയാളെ ഇടിച്ച്‌ വീഴ്ത്തി. പൊന്നുസാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular