Saturday, May 18, 2024
HomeGulfഷിന്ദഗ പള്ളി ഇമാം ഇബ്രാഹീം മുസ്‌ലിയാര്‍ക്ക്‌ സ്വീകരണം നല്‍കി

ഷിന്ദഗ പള്ളി ഇമാം ഇബ്രാഹീം മുസ്‌ലിയാര്‍ക്ക്‌ സ്വീകരണം നല്‍കി

ദുബൈ: 30 വര്‍ഷത്തിലേറെയായി ബര്‍ദുബൈ ഷിന്ദഗ മസ്ജിദ് ഇമാമായ അല്‍ഹാജ് ഇബ്രാഹീം മുസ്‌ലിയാര്‍ കായക്കൊടിക്ക്‌ നാദാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈന്‍ ദുബൈ ചാപ്റ്റര്‍ സ്വീകരണം നല്‍കി.

യു.എ.ഇ സര്‍ക്കാറിന്‍റെ ആദരവായി ഇദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഗോള്‍ഡന്‍ വിസ ലഭിച്ച ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹീം എളേറ്റിലിനും സ്പാര്‍ക്ള്‍ കമ്ബ്യൂട്ടര്‍ ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ പനചിക്കൂലിനും ചടങ്ങില്‍ സ്വീകരണം നല്‍കി.

ബര്‍ദുബൈ ഫുഡ്‌ബോള്‍ (foodball) റസ്റ്റാറന്‍റില്‍ നടന്ന ചടങ്ങില്‍ അല്‍ ഇര്‍ഷാദ് കമ്ബ്യൂട്ടര്‍ ഗ്രൂപ് ചെയര്‍മാന്‍ യൂനുസ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. എഫ്.എം.സി ഗ്രൂപ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍, കരയത്ത് അസീസ് ഹാജി എന്നിവര്‍ ഉപഹാരം നല്‍കി.

അലി കരയത്ത്, നാസര്‍ നടുക്കണ്ടി, ഇബ്രാഹീം എളേറ്റില്‍, കെ.പി. മുഹമ്മദ്, അഡ്വ. സാജിദ് അബൂബക്കര്‍, ഡോ. അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഡ്വ. അലി കൈപ്രവന്‍, അഡ്വ. ഖലീല്‍, ഷൗക്കത്ത് ഹുദവി, സൂഫിയാന്‍ കളരിക്കണ്ടി, സിദ്ദീഖ് ഹില്‍സ് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹീം മുസ്ലിയാരുടെ സേവനത്തെ പ്രകീര്‍ത്തിച്ച്‌ സൂഫിയാന്‍ ഹുദവി കളരിക്കണ്ടി അറബിഭാഷയില്‍ എഴുതിയ കവിത ചടങ്ങില്‍ ആലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular