Saturday, May 18, 2024
HomeIndia'വിശ്വാസങ്ങളോടും മതങ്ങളോടും ബഹുമാനം വേണം': അപലപിച്ച്‌ സൗദി

‘വിശ്വാസങ്ങളോടും മതങ്ങളോടും ബഹുമാനം വേണം’: അപലപിച്ച്‌ സൗദി

ഡല്‍ഹി: പുറത്താക്കപ്പെട്ട ബിജെപി ദേശീയവക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ വിവാദപരാമര്‍ശം നടത്തിയതില്‍ പ്രതിഷേധവുമായി കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്തെത്തി.

ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. നൂപുര്‍ ശര്‍മയുടെ പ്രസ്താവന അധിക്ഷേപകരമെന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്.

വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങളും നടക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular