Saturday, May 18, 2024
HomeGulfസ്നേഹതീരം കലാകൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

സ്നേഹതീരം കലാകൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

റിയാദ്: റിയാദിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സ്നേഹതീരം ഒന്നാം വാര്‍ഷികവും ആഘോഷിച്ചു. ചടങ്ങില്‍ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.

ബത്ഹ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പിന്നണി ഗായകന്‍ ഇംറാന്‍ ഖാന്‍ മുഖ്യാതിഥിയായിരുന്നു. വിവിധ ഗാനങ്ങള്‍ പാടി ഇംറാന്‍ ഖാന്‍ ആസ്വാദകരെ ആവേശത്തിലാഴ്ത്തി.

പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു. സൗദി ആക്ടിവിസ്റ്റും അധ്യാപികയുമായ സാറ അല്‍ഖഹ്‌താനി സ്നേഹതീരം ലോഗോ പ്രകാശനം നിര്‍വഹിച്ചു.

എക്‌സിക്യൂട്ടിവ് അംഗങ്ങളായ നിസാര്‍ ഗുരുക്കള്‍, നൗഫല്‍, വി.എം. കബീര്‍ കാടന്‍സ്, മുത്തലിബ് കാലിക്കറ്റ്, ജോര്‍ജ് തൃശൂര്‍, അനസ്, നൗഷാദ് സിറ്റിഫ്ലവര്‍, ജില്‍ ജില്‍ മാളവന, ഷാഹുല്‍ സലിം, സുലൈമാന്‍ വിഴിഞ്ഞം തുടങ്ങിയവര്‍ പങ്കെടുത്തു.റിയാദിലെ നിരവധി കലാകാരന്മാര്‍ അണിനിരന്ന ഗാനസന്ധ്യയും പോള്‍സ്റ്റാര്‍ ഡാന്‍സ് ഗ്രൂപ് അവതരിപ്പിച്ച ഡാന്‍സും അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular