Friday, May 17, 2024
HomeKeralaവിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി;അതുവരെ അറസ്റ്റിനുള്ള വിലക്ക് തുടരും

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി;അതുവരെ അറസ്റ്റിനുള്ള വിലക്ക് തുടരും

കൊച്ചി:പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.

വെള്ളിയാഴ്ച വരെ അറസ്റ്റിനുള്ള വിലക്ക് തുടരും.

കോടതി അന്വേഷണത്തോട് സഹകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴികള്‍ ആവര്‍ത്തിക്കുക മാത്രമാണു വിജയ് ബാബു ചെയ്തത്.അന്വേഷണ സംഘം കേസില്‍ 40 പേരുടെ മൊഴികളാണ് എടുത്തത്.പരാതിക്കാരിയായ യുവനടിക്കു മാത്രമല്ല മറ്റു ചിലരെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പ്രതി കബളിപ്പിച്ചതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

അടുപ്പം കാണിച്ച്‌ സൗഹൃദത്തിലാക്കിയ സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നതും അപമാനിക്കുന്നതും പ്രതിയുടെ സ്വഭാവമാണെന്നാണു പൊലീസിനു ലഭിച്ച മൊഴി. പ്രതിയുടെ സാമ്ബത്തിക സ്വാധീനവും ക്രിമിനല്‍ ബന്ധവും അറിയാവുന്നതിനാലാണു സ്ത്രീകള്‍ പലരും പരാതി പറയാന്‍ തയാറാകാത്തതെന്നും സാക്ഷിമൊഴിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular