Friday, May 3, 2024
HomeKeralaപോത്തുകച്ചവടത്തി​െന്‍റ മറവില്‍ മയക്കുമരുന്ന് വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍

പോത്തുകച്ചവടത്തി​െന്‍റ മറവില്‍ മയക്കുമരുന്ന് വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: പോത്തുകച്ചവടത്തിന്‍റെ മറവില്‍ കര്‍ണാടകയില്‍ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

തഴവ പുലിയൂര്‍വഞ്ചി വടക്ക് കാട്ടയ്യത്ത് കിഴക്കതില്‍ വീട്ടില്‍ കൊത്തിപൊടി എന്ന റമീസ് (36), കുലശേഖരപുരം കടത്തൂര്‍ പുതുശ്ശേരി വീട്ടില്‍ ഫൈസല്‍ (21) എന്നിവരെയാണ് കര്‍ണാടകയില്‍ നിന്ന് ചില്ലറ വില്പനക്കായി കൊണ്ടുവന്ന 32 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് സ്കൂള്‍-കോളജ് എന്നിവ തുറന്നതിനോടനുബന്ധിച്ച്‌ ജില്ലയിലെ വിവിധയിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മറ്റ് ചെറുപ്പക്കാര്‍ക്കും സിന്തറ്റിക് ഇനത്തിലുള്ള മയക്കുമരുന്ന് ലഭ്യത തടയുക എന്ന ലക്ഷ്യത്തോടെ സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍റെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ആന്‍റി നാര്‍കോട്ടിക് ഡ്രൈവിന്‍റെ ഭാഗമായാണ് ഇവര്‍ പിടിയിലായത്.

കൊല്ലം ഉമയനല്ലൂര്‍ സ്വദേശിയായ യുവാവിനും യുവതിക്കും എം.ഡി.എം.എ വില്‍പന നടത്താന്‍ വരുമെന്ന് രഹസ്യവിവരം ലഭിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാറിന്‍റെ നിര്‍ദേശാനുസരണം കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ആര്‍. ശ്രീകുമാര്‍, ജിമ്മി ജോസ്, എ.എസ്.ഐമാരായ നന്ദകുമാര്‍, ഷാജിമോന്‍, സീസര്‍, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. 2010 കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞയാളാണ് റമീസ്. എം.ഡി.എം.എ എന്ന മയക്കുമരുന്നില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ കരുനാഗപ്പള്ളി െപാലീസ് പിടികൂടുന്ന എട്ടാമത്തെ കേസാണിത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular