Saturday, May 18, 2024
HomeKeralaജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവുമായി മുങ്ങി : യുവാവ് അറസ്റ്റില്‍

ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവുമായി മുങ്ങി : യുവാവ് അറസ്റ്റില്‍

കുന്ദമംഗലം: ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. ജ്വല്ലറിയിലെ നൗഷാദ് എന്നയാളുടെ പരാതിയിലാണ് ഇട്ടിതൊടുകയില്‍ സൂരജ് മാധവിനെ (28) പൊലീസ് പിടികൂടിയത്.

ബസ് സ്റ്റാന്‍ഡിന് സമീപത്തെ റോഡിലെ പൊന്നിനം ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണവുമായി മുങ്ങിയത്. ജ്വല്ലറിയില്‍ നിന്ന് ഒന്നര പവന്റെ ചെയിന്‍ വാങ്ങി വീട്ടില്‍ അമ്മയെ കാണിക്കാനെന്ന് പറഞ്ഞ ശേഷം കടയിലെ സെയില്‍സ്മാനെയും കൊണ്ട് വീടു വരെ പോയ പ്രതി തുടര്‍ന്ന്, എ.ടി.എമ്മിലാണ് പണമെന്നു പറഞ്ഞ് പോകുകയും അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

എസ്.ഐ അബ്ബാസിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ പ്രദീപ്, ഷാജിദ്, അജീഷ് എന്നിവരാണ് സൂരജ് മാധവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular