Saturday, May 18, 2024
HomeIndiaഇലക്‌ട്രോണിക് വാഹനങ്ങളുമായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം

ഇലക്‌ട്രോണിക് വാഹനങ്ങളുമായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം

ന്യൂഡല്‍ഹി: വിമാനത്താവളത്തിന് ഉള്ളിലുപയോഗിക്കുന്ന ചെറുവാഹനങ്ങള്‍ ഇലക്‌ട്രോണിക് ആക്കാനൊരുങ്ങി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം.

ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ഒരുങ്ങുന്ന പദ്ധതി, ഹരിത ഗതാഗത പദ്ധതിയുടെ ഭാഗമാണിത്. 2030ഓടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറന്തെള്ളപ്പെടുന്ന കാര്‍ബണ്‍ പൂജ്യമാക്കുന്നതും ഹരിതഗൃഹവാതകങ്ങള്‍ കുറക്കുന്നതുമാണ് ലക്ഷ്യം വെക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 62 ഇലക്‌ട്രോണിക് വാഹനങ്ങള്‍ ആകും ഇറക്കുക. വര്‍ഷാവസാനം 1000 ടണ്‍ ഹരിതഗൃഹവാതകം കുറക്കാന്‍ ഇത് സഹായിക്കും.

വാഹനങ്ങളുടെ സേവനത്തിനായി ഉയര്‍ന്ന വോള്‍ട്ടേജ് ലഭ്യമാക്കുന്ന ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും വിമാനത്താവളങ്ങള്‍ക്ക് യോജിക്കുന്ന പ്രത്യേക ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഇറക്കുമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular