Friday, May 17, 2024
HomeIndiaഅതിര്‍ത്തിയിലെ ഏകപക്ഷീയമായി ഒരു മാറ്റവും ഇന്‍ഡ്യ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

അതിര്‍ത്തിയിലെ ഏകപക്ഷീയമായി ഒരു മാറ്റവും ഇന്‍ഡ്യ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ന്യൂഡെല്‍ഹി: () അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ഒരു ശ്രമവും ഇന്‍ഡ്യ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
കിഴക്കന്‍ ലഡാകില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നീണ്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് എസ് ജയശങ്കറിന്റെ പ്രതികരണം. ‘മോദി സര്‍കാരിന്റെ എട്ടുവര്‍ഷങ്ങള്‍: വിദേശബന്ധങ്ങളിലെ മാറ്റം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദേശ നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്യവെ, സുരക്ഷാ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ ഇന്‍ഡ്യയുടെ മൊത്തത്തിലുള്ള നിലപാടിനെ ജയശങ്കര്‍ പരാമര്‍ശിച്ചു.

‘ഞങ്ങള്‍ ചരിത്രത്തിന്റെ സംശയങ്ങളെ മറികടന്നു, ഞങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ ആരെയും വീറ്റോ അനുവദിക്കില്ല’, അദ്ദേഹം പറഞ്ഞു. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കില്ലെന്നും സ്ഥാപിത ധാരണയ്ക്ക് അതീതമായ ഒരു നിലപാടിന് സമാനമായ പ്രതികരണം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ദിവസവും ഇന്‍ഡ്യയെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന വിശ്വസ്ത പങ്കാളികളുടെ പങ്ക് ഇന്‍ഡ്യ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആഗോള താല്‍പര്യങ്ങള്‍ക്കെതിരായ രാഷ്ട്രീയ പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ ആണവ വിതരണ ഗ്രൂപില്‍ ചേരാന്‍ ഇന്‍ഡ്യ ഉറ്റു നോക്കുന്നതായി വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യയുടെ വിദേശനയം ‘സബ്‌കാ സാത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്’ എന്ന ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തുറന്ന ചിന്തയിലും പ്രായോഗികതയിലും അധിഷ്ഠിതമാണെന്നും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സബ്‌ക പ്രയാസിന്റെ ഘടകങ്ങളും ഉള്‍പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യയുടെ നയതന്ത്രം പ്രബലമായ പ്രാദേശിക ശക്തികളിലും സുപ്രധാന സാമ്ബത്തിക വിഷയങ്ങളിലും ഊര്‍ജ സ്രോതസുകളിലും പ്രധാന ശക്തികളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

നേപാളിലെ ഭൂകമ്ബം, യെമനിലെ സംഘര്‍ഷം, മാലദ്വീപിലെ ജലപ്രതിസന്ധി, ശ്രീലങ്കയിലെ മണ്ണിടിച്ചില്‍, മൈമറിലെ ചുഴലിക്കാറ്റ്, മൊസാംബികിലെ വെള്ളപ്പൊക്കം എന്നിവയില്‍ ഇന്‍ഡ്യയാണ് ആദ്യം പ്രതികരിച്ചതെന്നും ജയശങ്കര്‍ എടുത്തുപറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular