Friday, May 17, 2024
HomeIndiaറിപ്പോ നിരക്ക് അര ശതമാനം ഉയര്‍ത്തി ആര്‍.ബി.ഐ

റിപ്പോ നിരക്ക് അര ശതമാനം ഉയര്‍ത്തി ആര്‍.ബി.ഐ

മുംബൈ: അടിസ്ഥാന പലിശ നിരക്ക് (റിപ്പോ നിരക്ക്) ഉയര്‍ത്തി ആര്‍.ബി.ഐ. അര ശതമാനമാണ് നിരക്ക് ഉയര്‍ത്തിയത്. 0.50 ശതമാനം വര്‍ധിപ്പിച്ചതോടെ റിപ്പോ നിരക്ക് 4.90 ശതമാനത്തിലെത്തി. കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) 4.5 ശതമാനത്തില്‍ നിലനിര്‍ത്തി.

2023 സാമ്ബത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി നിലനിര്‍ത്തി. ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 6.7 ശതമാനമായി ഉയര്‍ത്തി. നിലവില്‍ 5.7 ശതമാനമായിരുന്നു.

ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന ഇടക്കാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular