Sunday, May 19, 2024
HomeIndiaമദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച്‌ രാത്രി തോട്ടത്തിലൊളിച്ച നാലുവയസുകാരിക്ക് പാമ്ബുകടിയേറ്റ് ദാരുണാന്ത്യം

മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച്‌ രാത്രി തോട്ടത്തിലൊളിച്ച നാലുവയസുകാരിക്ക് പാമ്ബുകടിയേറ്റ് ദാരുണാന്ത്യം

നാഗര്‍കോവില്‍: മദ്യപാനിയായ പിതാവിനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്ബുകടിയേറ്റ് മരിച്ചു.

തിരുവട്ടാറിന് സമീപം കുലശേഖരത്ത് ഇന്നലെയാണ് സംഭവം നടന്നത്.

കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്റെയും വിജിമോളുടെയും മകള്‍ സുഷ്‌വിക മോളാണ് മരിച്ചത്. കൂലിതൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോള്‍ സുഷ്‌വികയും സഹോദരങ്ങളായ ഷിജോയും (12), സുജിലിന്‍ജോയും (ഒന്‍പത്) സമീപമുള്ള റബര്‍ തോട്ടത്തിലേയ്ക്ക് ഓടിപ്പോയി. കുറച്ച്‌ സമയത്തിന് ശേഷം കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വികയാണ് പാമ്ബുകടിയേറ്റ വിവരം പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular