Sunday, May 19, 2024
HomeIndiaവിവാഹത്തിന് നയന്‍താര ക്ഷണിച്ചു, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു; ധ്യാന്‍ ശ്രീനിവാസന്‍

വിവാഹത്തിന് നയന്‍താര ക്ഷണിച്ചു, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു; ധ്യാന്‍ ശ്രീനിവാസന്‍

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഗ്നേഷ് ശിവന്റെയും വിവാഹവാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നത്.

ജൂണ്‍ ഒമ്ബതിന് മഹാബലിപുരത്ത് വച്ച്‌ നടന്ന ചടങ്ങില്‍ നിരവധി താരങ്ങള്‍ എത്തിയെങ്കിലും മലയാളത്തില്‍ നിന്ന് ദിലീപും സത്യന്‍ അന്തിക്കാടും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ വിവാഹത്തിന് നയന്‍താര ക്ഷണിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. നിവിന്‍ പോളിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

‘വിവാഹത്തിന് എന്നെ വിളിച്ചിരുന്നു,ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്‌മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കിലാണെന്ന് അവരെ അറിയിച്ചു.’- ധ്യാന്‍ പറഞ്ഞു. പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്ബൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാനാണ്.

ലൗ ആക്ഷന്‍ ഡ്രാമയില്‍ നിന്നും വളരെ വ്യത്യസ്തമായ ചിത്രമാണിതെന്ന് ധ്യാന്‍ പറഞ്ഞു. ‘അന്ന് സംവിധാനം ചെയ്തപ്പോള്‍ എനിക്കൊരു ചീത്തപ്പേരുണ്ടായിരുന്നു. ലൗ ആക്ഷന്‍ ഡ്രാമയില്‍ ഒരുപാട് കള്ളുകുടിയും ബാറുമെല്ലാം ഉണ്ടായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഓഫീസറും ഇതെന്നോട് പറ‌ഞ്ഞു. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണത്.’- ധ്യാന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular