Friday, May 17, 2024
HomeKeralaകാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍: ആദ്യഘട്ടം 13 സ്കൂളുകളില്‍

കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍: ആദ്യഘട്ടം 13 സ്കൂളുകളില്‍

കൊച്ചി: ഭൂമിശാസ്ത്രത്തി‍െന്‍റ പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കുന്നതിന് ഒരുങ്ങുന്ന വെതര്‍ സ്റ്റേഷന്‍ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 13 സ്കൂളില്‍.

സംസ്ഥാന സര്‍ക്കാറി‍െന്‍റ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചാണ് നടപ്പാക്കുന്നത്. ‌കാലാവസ്ഥയെക്കുറിച്ച്‌ കൂടുതല്‍ ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഒരു സ്കൂളിന് 48,225 രൂപ വീതമാണ് അനുവദിക്കുന്നത്.

ഭൂമിശാസ്ത്ര അധ്യാപകനായിരിക്കും സ്കൂള്‍തല നോഡല്‍ ഓഫിസര്‍. ഭൂമിശാസ്ത്ര അധ്യാപകര്‍ ഇല്ലാത്ത പക്ഷം മറ്റ് സാമൂഹികശാസ്ത്ര അധ്യാപകര്‍ക്ക് ചുമതല നല്‍കും. മഴമാപിനി, താപനില, മര്‍ദം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കും.

ജില്ലയിലെ 11 ഹയര്‍ സെക്കന്‍ഡറി സ്കൂളിലും രണ്ട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് സ്ഥാപിക്കുന്നത്. എറണാകുളം എസ്.ആര്‍.വി.ജി.വി.എച്ച്‌.എസ് സ്കൂള്‍, ഇടപ്പള്ളി നോര്‍ത്ത് ജി.വി.എച്ച്‌.എസ് സ്കൂള്‍, അകനാട് ജി.എച്ച്‌.എസ്.എസ്, പാലിയം ജി.എച്ച്‌.എസ്.എസ്, ഇടപ്പള്ളി ജി.എച്ച്‌.എസ്.എസ്, എളങ്കുന്നപ്പുഴ ജി.എച്ച്‌.എസ്.എസ്, കൊച്ചി ഗവ. ഗേള്‍സ് എച്ച്‌.എസ്. എസ്, മട്ടാഞ്ചേരി ഗവ. ഗേള്‍സ് എച്ച്‌.എസ്.എസ്, മൂക്കന്നൂര്‍ ജി.എച്ച്‌.എസ്.എസ്, മൂവാറ്റുപുഴ ജി.എച്ച്‌.എസ്.എസ്, പിറവം നാമക്കുഴി ജി.എച്ച്‌.എസ്.എസ്, പെരുമ്ബാവൂര്‍ ഗവ. ബോയ്സ് എച്ച്‌.എസ്.എസ്, പുളിയനം ജി.എച്ച്‌.എസ്.എസ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular