Thursday, May 2, 2024
HomeIndiaപുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സണ്‍ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു, അനിത പുല്ലയിലിനെ ഉടന്‍ ചോദ്യം...

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സണ്‍ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു, അനിത പുല്ലയിലിനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

വിയ്യൂര്‍ ജയിലില്‍ നിന്ന് കൊച്ചിയിലെത്തിച്ചാണ് മോന്‍സണിനെ ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇയാളെ ചോദ്യം ചെയ്തത്. തന്റെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള വിശദമായ വിവരങ്ങള്‍ മോന്‍സണ്‍ ഇ ഡിക്ക് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കേസില്‍ മോന്‍സണിന്റെ സുഹൃത്ത് അനിത പുല്ലയിലിനും ഐ ജി ലക്ഷ്മണിനുമെതിരെ ആരോപണമുയര്‍ന്നിരുന്നു.

അനിതയേയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, മോന്‍സണെതിരായ ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് അനിതയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular