Sunday, May 19, 2024
HomeKeralaസര്‍ക്കാരിന് തിരിച്ചടി : വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയില്ല

സര്‍ക്കാരിന് തിരിച്ചടി : വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയില്ല

ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി വിധിയിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി. വിജയ് ബ്ബുവിന്റെ ചോദ്യം ചെയ്യലിന് സമരപരിധി നിശ്ചയിച്ച വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ജൂലൈ മൂന്നു വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ആവശ്യമെങ്കില്‍ പൊലീസിനു തുടര്‍ന്നും ചോദ്യം ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ഒരു തരത്തിലും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും നടിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചു.വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ തെളിവ് നശിപ്പിക്കും. വാട്സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ വാദിച്ചു.

അതേസമയം പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular