Saturday, May 18, 2024
HomeIndiaമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍?

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍?

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി ശര്‍മ നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങള്‍ സജീവമാക്കിയത്.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം നിലവില്‍ കോണ്‍ഗ്രസിലെ ജി 23 (ഗ്രൂപ്പ് 23) വിഭാഗം നേതാവാണ്.

അതേസമയം, നഡ്ഡയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് ആനന്ദ ശര്‍മയുടെ പ്രതികരണം. ഞങ്ങള്‍ ഇരുവരും ഒരേ സംസ്ഥാനത്ത് നിന്നുള്ളവരാണ്. എനിക്ക് നഡ്ഡയെ സന്ദര്‍ശിക്കണമെന്നുണ്ടെങ്കില്‍ അതാവാം. അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷന്‍ മാത്രമല്ലെന്നും ആനന്ദ് ശര്‍മ പ്രതികരിച്ചു. പ്രത്യയശാസ്ത്രപരമായ അകല്‍ച്ച വ്യക്തിപരമായ അകല്‍ച്ചയല്ല. അതുകൊണ്ട് ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും ആനന്ദ് ശര്‍മ പ്രതികരിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular