Sunday, May 5, 2024
HomeIndiaതമിഴ് നാട്ടില്‍ കോളറ പടര്‍ന്നുപിടിക്കുന്നു; കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം

തമിഴ് നാട്ടില്‍ കോളറ പടര്‍ന്നുപിടിക്കുന്നു; കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം

എടപ്പാള്‍: () തമിഴ്‌നാട്ടില്‍ കോളറ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇതോടെ കേരളത്തിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണ്. തമിഴ്നാടിനോടുചേര്‍ന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകള്‍ക്കു പുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കര്‍ശന ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വയറളിക്കരോഗ പ്രതിരോധം ശക്തമാക്കുക, സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുക എന്നിവയാണ് ജില്ലാ മെഡികല്‍ ഓഫിസര്‍മാര്‍ക്ക് ലഭിച്ച നിര്‍ദേശം. ഒ ആര്‍ എസ് ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയും അവയുടെ വിതരണത്തിനായി ആരോഗ്യകേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കുകയും വേണം. ഫീല്‍ഡ് തല പ്രവര്‍ത്തനം താമസം കൂടാതെ നടപ്പാക്കുകയും കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷനും സൂപര്‍ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

സാംപിളുകള്‍ ശേഖരിക്കുന്നതോടൊപ്പം ആ പ്രദേശത്ത് ക്ലോറിനേഷന്‍ നടത്തി ബോധവത്കരണ പരിപാടികള്‍ നടത്തണം. വ്യക്തിശുചിത്വം, കൈകഴുകല്‍, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒ ആര്‍ എസ്, സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗവും ഗുണവും എന്നിവയെല്ലാം ബോധവത്കരണത്തിലുള്‍പെടുത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular