Sunday, May 19, 2024
HomeAsiaഷിന്‍സോ ആബെയുടെ കൊലപാതകം: ആഘോഷമാക്കി ചൈനീസ് സമൂഹമാധ്യമങ്ങള്‍

ഷിന്‍സോ ആബെയുടെ കൊലപാതകം: ആഘോഷമാക്കി ചൈനീസ് സമൂഹമാധ്യമങ്ങള്‍

ബീജിങ്: മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണം ആഘോഷിച്ച്‌ ചൈനീസ് സമൂഹമാധ്യമങ്ങള്‍.

അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ലോകരാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അതേസമയം ചൈനീസ് സമൂഹമാധ്യമങ്ങള്‍ ഈ വാര്‍ത്ത ആഘോഷമാക്കുകയാണ് ചെയ്തത്.

ചൈനയിലെ വീബോ, ടിക് ടോക് എന്നീ സര്‍ക്കാര്‍ നിയന്ത്രിത സമൂഹമാധ്യമങ്ങളിലാണ് ആളുകള്‍ ഈ വാര്‍ത്ത ആഘോഷിക്കുന്നത്. അമേരിക്കയുമായി വളരെ അടുത്ത ബന്ധമാണ് ജപ്പാനുണ്ടായിരുന്നത്. പല വിഷയങ്ങളിലും ജപ്പാന്‍ ചൈനയ്ക്കെതിരെ പ്രതികരിക്കുകയും ചൈനയെ അവഗണിക്കുകയും ചെയ്തിരുന്നു. കൂടാതെ, ജപ്പാന്‍ സൈന്യത്തെ ചൈനയ്ക്കെതിരെ ശക്തിപ്പെടുത്തിയിരുന്നു. ഇതൊക്കെയാണ് ചൈനയ്ക്ക് ജപ്പാനോടുള്ള വിദ്വേഷത്തിന്റെ പുറകില്‍ നില്‍ക്കുന്ന കാരണങ്ങള്‍.

ചൈനയുടെ ഈ മനോഭാവത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉയരുത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പോസ്റ്റിടുന്നതും കമന്റ് ചെയ്യുന്നതും നിയന്ത്രിക്കാനാവില്ലെന്നായിരു ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലീജിയാന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular