Monday, May 6, 2024
HomeKeralaകോട്ടാത്തലയില്‍ കാറിടിച്ച്‌ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

കോട്ടാത്തലയില്‍ കാറിടിച്ച്‌ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

കൊട്ടാരക്കര: കോട്ടാത്തലയില്‍ നിയന്ത്രണംവിട്ട കാറിടിച്ച്‌ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. റോഡില്‍ വൈദ്യുതി കമ്ബി ഉള്‍പ്പെടെ വീണെങ്കിലും പ്രദേശവാസികളുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി.

പോസ്റ്റുകളില്‍ ഇടിച്ച കാര്‍ സമീപത്തെ വീട്ടുമുറ്റത്തെത്തിയാണ് നിന്നത്. പരിക്കേറ്റ കാര്‍ യാത്രികരായ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചയായിരുന്നു അപകടം.

ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തിയത്. വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് ചാഞ്ഞ് കമ്ബികള്‍ റോഡില്‍ വീണനിലയിലായിരുന്നു. വൈദ്യുതി ബന്ധം മുറിഞ്ഞിരുന്നു. കാറിലകപ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്തിയ ശേഷം നാട്ടുകാര്‍ റോഡില്‍ ഗതാഗതം തടഞ്ഞു.

അമിതവേഗത്തില്‍ വന്ന ബൈക്ക് യാത്രികനെയും സ്വകാര്യ ബസിനെയും യഥാസമയം തടഞ്ഞത് അപകടമൊഴിവാക്കി. വിവരമറിയിച്ച്‌ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസും അഗ്നിരക്ഷാസേനയും എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. കെ.എസ്.ഇ.ബി അധികൃതര്‍ മണിക്കൂറുകള്‍ക്കു ശേഷം എത്തി വൈദ്യുതി ലൈന്‍ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular