Friday, May 3, 2024
HomeKeralaനീറ്റ്: ഒമാനിലെ സെന്‍ററായി മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍

നീറ്റ്: ഒമാനിലെ സെന്‍ററായി മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍

ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രല്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷയുടെ ഒമാനിലെ സെന്‍ററായി മസ്കത്ത് ഇന്ത്യന്‍ സ്കൂളിനെ തിരഞ്ഞെടുത്തു.

ജൂലൈ 17നാണ് പരീക്ഷ. ഇത്തവണ 214 വിദ്യാര്‍ഥികളാണ് ഒമാനില്‍നിന്ന് പരീക്ഷ എഴുതുന്നത്. ഒമാന്‍ സമയം ഉച്ചക്ക് 12.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്.

3.20 മണിക്കൂറാണ് സമയം. 12 മണിക്ക് മുമ്ബായി പരീക്ഷ കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം. രാവിലെ 9.30 മുതല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും.

12 മണിക്ക് ശേഷം എത്തുന്നവരെ പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സെന്‍റര്‍ കോഡ്: NTA-EC-o-17749 (991101). പരീക്ഷ സെന്‍ററുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് principal@ismoman.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular