Friday, May 3, 2024
HomeKeralaകനത്ത മഴയിലും പ്രതീക്ഷിച്ച ജലനിരപ്പ് ഉയരാതെ ബാണാസുര സാഗര്‍ ഡാം

കനത്ത മഴയിലും പ്രതീക്ഷിച്ച ജലനിരപ്പ് ഉയരാതെ ബാണാസുര സാഗര്‍ ഡാം

വെള്ളമുണ്ട: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌, കനത്ത മഴയിലും പ്രതീക്ഷിച്ച ജലനിരപ്പുയരാതെ ബാണാസുര സാഗര്‍ ഡാം.

കര്‍ക്കടക മാസമാകാറായിട്ടും റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു കിടക്കുകയാണ്. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജലനിരപ്പ് അല്‍പം ഉയര്‍ന്നിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച വെള്ളം എത്തിയിട്ടില്ല. ആറു മീറ്റര്‍ ജലം കൂടി പൊങ്ങാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

മുന്‍വര്‍ഷങ്ങളില്‍ ഇതേ ദിവസങ്ങളില്‍ ജലം കൂടുതല്‍ ഉയര്‍ന്നിരുന്നു. കനത്ത മഴ തുടരുന്നതിനാല്‍ നിരീക്ഷണവും മറ്റ് ഒരുക്കവും ആരംഭിച്ചു. മഴ ഇതേ രീതിയില്‍ തുടര്‍ന്നാലും അടുത്ത ദിവസങ്ങളിലൊന്നും ഷട്ടര്‍ തുറക്കേണ്ട അവസ്ഥ വരില്ല. മുന്‍ വര്‍ഷങ്ങളില്‍ ഷട്ടര്‍ തുറന്നതും അതേ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും വലിയ വിവാദത്തിനിടയാക്കിയിരുന്നു. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സൈറണ്‍ അടക്കം മുമ്ബുതന്നെ സ്ഥാപിച്ചിട്ടുണ്ട്.

കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയിലേക്കാണ് ബാണാസുര സാഗറില്‍ നിന്ന് ജലം തുറന്നു വിടുന്നത്. വേനല്‍ കാലത്ത് വരണ്ടുണങ്ങിയ വൃഷ്ടി പ്രദേശങ്ങളില്‍ ജലം നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. 20ഓളം കുന്നുകള്‍ക്ക് താഴെ പരന്നുകിടക്കുകയാണ് ജലാശയം. ആര്‍ത്തു പെയ്തിറങ്ങുന്ന മഴ ദിവസങ്ങള്‍ കൊണ്ട് തന്നെ അണക്കെട്ടിനെ സമൃദ്ധമാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular