Saturday, May 4, 2024
HomeKeralaവീട്ടുമുറ്റത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയെ പിടികൂടി

വീട്ടുമുറ്റത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയെ പിടികൂടി

കൊല്ലം: വീട്ടുമുറ്റത്തിരുന്ന് മദ്യപിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ വീട്ടുടമസ്ഥനെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഐവര്‍കാല തോട്ടിന്‍കര പുത്തന്‍വീട്ടില്‍ ബാലന്‍ മകന്‍ വിഷ്ണു എന്ന ലാലുവി(24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രില്‍ 23 നാണ് കേസിനാസ്പദമായ സംഭവം. കുന്നത്തൂര്‍ സ്വദേശി നടരാജന്‍ പിള്ളയാണ് ആക്രമിക്കപ്പെട്ടത്.

വീട്ടുമുറ്റത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ മാനാമ്ബുഴ കുമ്ബളത്ത് മുക്കിന് സമീപമുള്ള ദേവാലയം വീടിന്‍്റെ മുറ്റത്ത് അതിക്രമിച്ചുകയറി അവിടെ നിന്ന നടരാജന്‍പിള്ളയെ അസഭ്യം വിളിച്ചുകൊണ്ട് ചവിട്ടി തറയിലിടുകയും തറയില്‍ വീണ വീട്ടുടമസ്ഥനെ പ്രതികള്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്.

ശാസ്താംകോട്ട എസ്‌ഐ അനീഷ് എ, എഎസ്‌ഐമാരായ ബിജു, ഹരിലാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular