Monday, May 20, 2024
HomeUSAഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് കലാസന്ധ്യ 2022: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് കലാസന്ധ്യ 2022: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തുന്ന ”കലാസന്ധ്യ-2022” സംഗീതസായാഹ്നത്തിന്റ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ല്യൂ.എം.സി പ്രോവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു.
സുപ്രസിദ്ധ കര്‍ണാടിക് സംഗീത വിദഗ്ദ്ധന്‍ റവ ഡോ പോള്‍ പൂവത്തിങ്കല്‍ ചിക്കാഗോ സ്ട്രിങ്‌സ് ഓര്‍ക്കസ്ട്രയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ശ്രുതിസാന്ദ്രമായ ഈ സംഗീതവിരുന്നിനു  സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി ആഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന ചെണ്ടമേളത്തോടെ തുടക്കമാകും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഭാരവാഹികള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ഹ്രസ്വമായ ഉത്ഘാടനസമ്മേളത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ സ്‌പോണ്‍സര്‍മാരെ ആദരിക്കും. പ്രൊവിന്‍സ് സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും  സിമി ജെസ്റ്റോ ജോസഫ് എം സി ആയിരിക്കും.
ശനിയാഴ്ച നടന്ന ഡബ്യൂ എം സി എക്‌സികൂട്ടിവ് സമ്മേളനത്തില്‍ സംഗീതസന്ധ്യയുടെ  മനോഹരമായ ഫ്‌ളയര്‍, പ്രൊവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസ് പ്രകാശനം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഏറ്റെടുത്തിട്ടുള്ള ഭവനനിര്‍മ്മാണപദ്ധതികളുടെയും വിവിധങ്ങളായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും  ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയ്ക്ക് നിര്‍ലോഭമായ അനവധി സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിച്ചുകഴിഞ്ഞതായി  ചിക്കാഗോ പ്രൊവിന്‍സ് ഭാരവാഹികളായ, മാത്യൂസ് ഏബ്രഹാം, കോശി ജോര്‍ജ്ജ്, പ്രൊഫ തമ്പി മാത്യു, ബീന ജോര്‍ജ്ജ് , സാബി കോലത്, തോമസ് വര്‍ഗീസ്, സജി കുര്യന്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.
സംഘടന പദ്ധതിയിട്ടിരിക്കുന്ന നിര്‍ധനര്‍ക്കുള്ള നിരവധി കര്‍മ്മപദ്ധതികള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന ഉദാരമായ സഹകരണവും പിന്തുണയിലാണ് പ്രവേശനടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞതെന്നും ഇതുകൂടാതെ തത്സമയ വിതരണത്തിനുകൂടി ടിക്കറ്റുകള്‍ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. സംഗീതസന്ധ്യയുടെ വിജയത്തിന് വിപുലമായ പാര്‍കിംഗ്, ഭക്ഷണസ്റ്റാള്‍ എന്നിവയും ക്രമീകരിച്ചിട്ടുള്ളതായി പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ അറിയിച്ചു.
തോമസ് ഡിക്രൂസ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular