Sunday, May 19, 2024
HomeUSAറോക്ക് ലാൻഡിൽ ബെഥനി മാര്‍ത്തോമാ ചര്‍ച്ച് കൂദാശ ശനിയാഴ്ച മാര്‍ ഫിലക്‌സിനോസ് ...

റോക്ക് ലാൻഡിൽ ബെഥനി മാര്‍ത്തോമാ ചര്‍ച്ച് കൂദാശ ശനിയാഴ്ച മാര്‍ ഫിലക്‌സിനോസ് നിർവഹിക്കും

ന്യൂയോര്‍ക്ക്: റോക്ക് ലാൻഡ് കൗണ്ടിയിലെ  ഓറഞ്ച് ബര്‍ഗില്‍  ഇടവകജനങ്ങള്‍ പണിതുയര്‍ത്തിയ മനോഹരമായ   ബഥനി മാര്‍ത്തോമ്മ ചർച്ചിന്റെ  കൂദാശയും പ്രതീഷ്ഠയും  ഈ  ശനിയാഴ്ച രാവിലെ  9.30ന്   മാര്‍ത്തോമ്മാ സഭ അമേരിക്ക- യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് തിരുമേനി നിർവഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതു ചടങ്ങ്  ഈ മാസം 30-നു നടക്കും.

കൂദാശ ചടങ്ങിലേക്ക് എല്ലാ സഹോദരീ സഭകളിലേയും ട്രൈസ്‌റ്റേറ്റിലുള്ള എല്ലാ വിശ്വാസികളെയും കമ്മ്യൂണിറ്റി നേതാക്കളെയും മാദ്ധ്യമപ്രവര്‍ത്തകരെയും സാദരം  ക്ഷണിക്കുന്നതായി പള്ളി  അധികൃതർ അറിയിച്ചു.

ഇടവക വികാരി ജേക്കബ് തോമസ് അച്ചനും വിപുലമായ കമ്മറ്റികളും ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. 2000 മുതൽ ഇവിടെ ഇടവക   പ്രവർത്തിക്കുന്നു. 2.4  മില്യൺ ചെലവിലാണ്  പുതിയ പള്ളിക്കെട്ടിടം നിർമിച്ചത്. കോവിഡ്  കാരണം തുറക്കാൻ വൈകി. 200-ൽ പരം പേർക്ക് ഇരിക്കാൻ സൗകര്യമുള്ളതാണ് പുതിയ പള്ളി.  ഓറഞ്ചബർഗ് സൈക്കിയാട്രിക്ക് സെന്റർ കാമ്പസിനോട് തൊട്ടാണ് പള്ളി.

ഇത് ക്ഷണക്കത്തായി സ്വീകരിച്ചു  പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ വിജയകരവും അനുഗ്രഹകരവും ആയിത്തീര്‍ക്കുവാന്‍ എല്ലാവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

പരിപാടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. ലിങ്ക് താഴെ

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
ചാരുമൂട് ജോസ്
914 282 0422

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular