Sunday, May 19, 2024
HomeIndia'നിരോധിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകള്‍'; രാഹുല്‍ ഗാന്ധി

‘നിരോധിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകള്‍’; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വാക്കുകള്‍ വിലക്കിയ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകളാണ് നിരോധിച്ചതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇതാണ് ഇന്തയുടെ പുതിയ ഡിക്ഷണറിയെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉള്‍പ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ലോക്‌സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയത്.

ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകള്‍ക്കും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. വാക്കുകള്‍ വിലക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്

പാര്‍ലമെന്റിലെ ചര്‍ച്ചക്കിടെ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്. വിലക്കിയ വാക്കുകള്‍ പാര്‍ലമെന്റില്‍ പറയുമെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ വ്യക്തമാക്കി- ‘ഞാന്‍ ആ വാക്കുകള്‍ ഉപയോഗിക്കും. എന്നെ സസ്‌പെന്‍ഡ് ചെയ്യൂ. ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്’- അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാറിനെ തുറന്നുകാണിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളെല്ലാം ഇപ്പോള്‍ പാര്‍ലമെന്ററി വിരുദ്ധമായി പ്രഖ്യാപിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘സത്യം’ എന്ന വാക്കും അണ്‍പാര്‍ലമെന്ററിയാണോ എന്നായിരുന്നു തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയുടെ ചോദ്യം.”സത്യവും അണ്‍പാര്‍ലമെന്ററിയാണോ? വാര്‍ഷിക ലിംഗ വ്യത്യാസ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 135 ആണ്. ആരോഗ്യ അതിജീവന ഉപസൂചികയില്‍ ഏറ്റവും കുറവായ 145 ആണ്. ലിംഗ വ്യത്യാസം അഞ്ച് ശതമാനത്തേക്കാള്‍ കുറഞ്ഞ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ”-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular