Friday, May 17, 2024
HomeIndiaവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയേ തുടര്‍ന്ന് കല്ലാക്കുറിച്ചിയില്‍ സംഘര്‍ഷം; സ്കൂള്‍കെട്ടിടവും ബസ്സുകളും അടിച്ചു തകര്‍ത്തു

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയേ തുടര്‍ന്ന് കല്ലാക്കുറിച്ചിയില്‍ സംഘര്‍ഷം; സ്കൂള്‍കെട്ടിടവും ബസ്സുകളും അടിച്ചു തകര്‍ത്തു

തമിഴ്നാട് : തമ്ഴ്നാട്ടിലെ കല്ലാക്കുറിച്ചിയിലെ ചിന്നസേലത്താണ് അക്രമം ഉണ്ടായത്. ശക്തി മെട്രിക്കുലേഷണ്‍ ഹൈ സെക്രന്ററി സ്കൂളിലെ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിനി കഴിഞ്ഞ 12-ാം തിയതി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.
ഈ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
അധ്യാപകരില്‍ നിന്ന് മാനസ്സികമായ പീഡനം അനുഭവിക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മാത്രവുമല്ല സ്കൂളിലെ ചില വിദ്യാര്‍ത്ഥികളില്‍ നിന്നും ദുരനുഭവം ഉണ്ടായെന്ന് കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനേത്തുടര്‍ന്ന് അന്നുമുതല്‍ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും സുഹൃത്തുക്കളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധമാണ് ഇന്നുണ്ടായ അക്രമത്തിന് വഴിതെളിച്ചത്.
ഇതുവരെ റോഡ് ഉപരേധിച്ചും മറ്റുമായിരുന്നു പ്രതിഷേധം നടന്നുവന്നിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ സംഘര്‍ഷം കടുത്ത അക്രമത്തിലേക്ക് കടന്നു.

വിസികെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും മറ്റ് തീവ്രകക്ഷികളും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ നിരവധി യുവജന സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് സ്കൂളിന്റെ മുന്നിലേക്ക് വരികയും സ്കൂളിന്റെ മുന്നിലെ ബാരിക്കേട് തള്ളിത്തകര്‍ത്ത് അകത്ത് കയറുകയുമായിരുന്നു. മരണപ്പെട്ടപെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലുണ്ട്.

നിരവധിയായ വാഹനങ്ങളും കെട്ടിടങ്ങളും ഇവര്‍ അടിച്ചു തകരര്‍ത്തു. പോലീസുമായി പ്രതിഷേധക്കാര്‍ തുടര്‍ച്ചയായ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പോലീസ് വാഹനങ്ങളടക്കം അഗ്നിക്ക് ഇരയാക്കപ്പെട്ടു. അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ഉള്‍പ്പടെ 20 പോലീസ്കാര്‍ക്ക് പരിക്കേറ്റു. സമീപജില്ലകളില്‍ നിന്ന് പോലീസിനെ എത്തിച്ചാണ് സ്ഥിതി അല്പമെങ്കിലും നിയന്ത്രണവിധേയമാക്കിത്തീര്‍ത്തത്.

കുറ്റാരോപിതരായ അധ്യാപകരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് പ്രതിഷേധക്കാര്‍ അക്രമണത്തിന് മുതിര്‍ന്നത്. കേസ് സിബിസിഐഡി അന്വേഷിക്കണമെന്നും അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. മാത്രല്ല മരണത്തില്‍ ദുരൂഹതയുണ്ടെന്നും പറയപ്പെടുന്നു. ഹോസ്റ്റലിന്റെ പലഭാഗത്തു നിന്നും രക്തക്കറ കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നതിന്‍ മുഖ്യ കാരണമിതാണ് .

ഉയരത്തില്‍ നിന്നുള്ള വീഴ്ച് യാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമികമായി രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ആന്തരീക അവയവങ്ങളുടെ സാമ്ബിള്‍ ഫോറന്‍സിക്ക് പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ റിസള്‍ട്ടിനു വേണ്ടിയിട്ടുള്ള കാത്തിരിപ്പിലാണ് പോലീസ്. കൂടുതല്‍ കാര്യക്ഷമമായ അന്വേഷണം
വേണമെന്നാണ് സമരക്കരുടെ ആവശ്യം. നിലവില്‍ സംഘര്‍ാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അക്രമം നിയന്ത്രണവിധേയമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular