Friday, May 17, 2024
HomeKeralaവൈക്കം നഗരസഭ: രാധിക ശ്യാം അധ്യക്ഷ; ജയം ഒരു വോട്ടിന്

വൈക്കം നഗരസഭ: രാധിക ശ്യാം അധ്യക്ഷ; ജയം ഒരു വോട്ടിന്

വൈക്കം: വൈക്കം നഗരസഭ ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ രാധിക ശ്യാം വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുശീല എം.നായരെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്.ബി.ജെ.പി സ്ഥാനാര്‍ഥി ഒ.മോഹനകുമാരിക്ക് നാല് വോട്ട് ലഭിച്ചു.

സി.പി.എം വിമത എ.സി മണിയമ്മ എല്‍.ഡി.എഫിനു അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, സ്വതന്ത്രനായ അയ്യപ്പന്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.

യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഒരു വോട്ടിന്‍റെ മാത്രം അന്തരമുണ്ടായതിനാല്‍ നാലുവോട്ട് ലഭിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയെ ഒഴിവാക്കി യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായി വീണ്ടും വോട്ടെടുപ്പ് നടത്തി. രണ്ടാമത് നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പി അംഗങ്ങളും സ്വതന്ത്രസ്ഥാനാര്‍ഥി അയ്യപ്പനും വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.

പതിനൊന്ന് വോട്ട് രാധിക ശ്യാമിനും, പത്ത് വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുശീല എം.നായര്‍ക്കും ലഭിച്ചു. നഗരസഭ 17ാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട രാധികാശ്യാമിന് യു.ഡി.എഫ് ധാരണപ്രകാരം ഒരുവര്‍ഷമാണ് ചെയര്‍പേഴ്സന്‍ സ്ഥാനം ലഭിക്കുന്നത്.

26 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 11 അംഗങ്ങളും എല്‍.ഡി.എഫിന് ഒമ്ബത് അംഗങ്ങളും, ബി.ജെ.പിക്ക് നാല് അംഗങ്ങളുമാണുള്ളത്. ഇവര്‍ക്ക് പുറമെ സി.പി.എം വിമതയും ഒരു സ്വതന്ത്രനുമാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular