Sunday, May 5, 2024
HomeAsiaശ്രീലങ്കന്‍ പ്രസിഡന്റിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കുന്നതിനിടെ പ്രതികളെ പിടികൂടി പൊലീസ്

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കുന്നതിനിടെ പ്രതികളെ പിടികൂടി പൊലീസ്

കൊളംബോ: കൊളംബോയിലെ പ്രസിഡന്റ് ഹൗസില്‍ നിന്നും സ്വര്‍ണം പൂശിയ 40 പിച്ചള പാത്രങ്ങള്‍ മോഷ്ടിച്ചവരെ പിടികൂടി പൊലീസ്.

പാത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പേരെ വേലിക്കട പൊലീസ് പിടികൂടിയത്. ജൂലൈ 9 ന് മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയും നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കയ്യടക്കിയിരുന്നു. ഇതിനിടെയാണ് മൂവര്‍ സംഘം സ്വര്‍ണം പൂശിയ പിച്ചള പാത്രങ്ങള്‍ മോഷ്ടിച്ചത്. ഇവരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു.

28, 34, 37 വയസ്സുള്ള പ്രതികള്‍ രാജഗിരിയയിലെ ഒബേശേഖരപുര സ്വദേശികളാണ്. മൂവരും മയക്കുമരുന്നിന് അടിമകളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷനു കൈമാറുമെന്നും പൊലീസ് അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്നും അപൂര്‍വ പുരാവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കള്‍ മോഷണം പോവുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular