Friday, May 17, 2024
HomeIndiaരണ്‍വീറിന്റെ നഗ്നചിത്രം സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതായി പൊലീസില്‍ പരാതി

രണ്‍വീറിന്റെ നഗ്നചിത്രം സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതായി പൊലീസില്‍ പരാതി

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാല്‍ നടനെതിരെ കേസെടുക്കണ​മെന്ന് ആവശ്യപ്പെട്ട് പരാതി.

തിങ്കളാഴ്ചയാണ് കിഴക്കന്‍ മുംബൈയിലെ ചെമ്ബൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. ഒരു സന്നദ്ധ സംഘടന (എന്‍ജിഒ) ഭാരവാഹികളാണ് പരാതിക്കാര്‍.

‘തന്റെ ഫോട്ടോകളിലൂടെ നടന്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ പവിത്രതയെ അപമാനിക്കുകയും ചെയ്തു’വെന്ന് പരാതിയില്‍ പറഞ്ഞു. നടനെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.

“തിങ്കളാഴ്‌ച ഒരു എന്‍.‌ജി.‌ഒയുടെ അപേക്ഷ ഞങ്ങള്‍ക്ക് ലഭിച്ചു. ഇതുവരെ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഞങ്ങള്‍ അന്വേഷിക്കുകയാണ്” -പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് ക്യാമറയ്‌ക്ക് മുന്നില്‍ നഗ്നനായത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. ഫോട്ടോകള്‍ രണ്‍വീര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പലരും ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിലയിരുത്തിയപ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന മറുപടിയുമായും ആളുകള്‍ ​രംഗത്തുവന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular