Saturday, May 18, 2024
HomeKeralaയുഎഇ പൗരനെ വിടാന്‍ മുഖ്യമന്ത്രി ഇടപെട്ടു: സ്വപ്ന

യുഎഇ പൗരനെ വിടാന്‍ മുഖ്യമന്ത്രി ഇടപെട്ടു: സ്വപ്ന

കൊച്ചി ∙ ഭീകരബന്ധം സംശയിച്ചു സിഐഎസ്‌എഫ് കസ്റ്റഡിയിലെടുത്ത യുഎഇ പൗരനെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായി നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ നിരോധനമുള്ള സാറ്റലൈറ്റ് ഫോണുമായാണു യുഎഇ പൗരന്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. സിഐഎസ്‌എഫ് കസ്റ്റഡിയിലെടുത്തയാളെ നെടുമ്ബാശേരി പൊലീസിനു കൈമാറി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 2017 ജൂലൈ 4നാണു കേസെടുത്തത്. എഫ്‌ഐആറിന്റെ പകര്‍പ്പും സ്വപ്ന കാണിച്ചു.

കേസില്‍ ഇടപെടാനുള്ള നിര്‍ദേശം ലഭിച്ചതു യുഎഇ കോണ്‍സുലേറ്റില്‍ നിന്നാണ്. ഈ വിവരം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ വിളിച്ചു പറഞ്ഞപ്പോഴാണു യുഎഇ പൗരനെ വിട്ടയയ്ക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രി, എം.ശിവശങ്കര്‍, യുഎഇ കോണ്‍സല്‍ ജനറല്‍ എന്നിവര്‍ക്ക് ഇക്കാര്യമറിയാമെന്നും സ്വപ്ന പറഞ്ഞു.

ഈജിപ്തില്‍ ജനിച്ച യുഎഇ പൗരന്‍ സാറ്റലൈറ്റ് ഫോണുമായി 2017 ജൂണിലാണ് ഇന്ത്യയിലെത്തിയത്. തിരികെ മടങ്ങാനായി കൊച്ചിയിലെത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ആവശ്യമുണ്ടായിരുന്ന കേസിലാണു ചോദ്യം ചെയ്യല്‍ ഒഴിവാക്കി ഇയാളെ വിദേശത്തേക്ക് അയച്ചതെന്ന് സ്വപ്ന കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular