Friday, May 3, 2024
HomeKeralaപൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

പുനലൂര്‍: പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം നടത്തിയെന്ന കേസില്‍ അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പുനലൂര്‍ വട്ടമണ്‍ സ്വദേശി ജിഷ്ണു, നരിക്കല്‍ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.

പൊലീസ് ഉദ്യോഗസ്ഥനായ ഗിരീഷും ഭാര്യയും രണ്ട് മക്കളും കഴിഞ്ഞ ദിവസം കാറില്‍ നരിക്കല്ലിലെ ബന്ധുവീട്ടില്‍ പോയപ്പോഴാണ് സംഭവം. നരിക്കല്ലിന് സമീപം ആക്രമികളുടെ വാഹനത്തെ ഗിരീഷ് ഓവര്‍ടേക്ക് ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന അഞ്ചംഗ സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചെന്നാണ് കേസ്.

ഗിരീഷിന്റെ ഭാര്യയെയും പെണ്‍ മക്കളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ എത്തിയതോടെ സംഘം കടന്നുകളഞ്ഞു. ഇപ്പോള്‍ പിടിയിലായവരും പിടികിട്ടാനുള്ളവരും മുമ്ബും അടിപിടി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

എസ്.എച്ച്‌.ഒ ടി. രാജേഷ്‌കുമാര്‍, എസ്.ഐ ഹരീഷ്, അജി സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ സുരേഷ് കുമാര്‍, സി.പി.ഒമാരായ അജീഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular