Saturday, May 18, 2024
HomeUSAകാണാതായ പതിനാറുകാരിയെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു പോലീസ്

കാണാതായ പതിനാറുകാരിയെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു പോലീസ്

ട്രിക്കി(കാലിഫോര്‍ണിയ): ശനിയാഴ്ച രാവിലെ ട്രക്കിയിലെ പ്രൊസര്‍ ഹൗസ്‌ഹോള്‍ഡ് ക്യാമ്പ് ഗ്രൗണ്ടില്‍ നിന്നും കാണാതായ കെയ്‌ലി റോഡ്‌നിയെ കണ്ടെത്താന് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

ശനിയാഴ്ച നൂറോളം യുവതീയുവാക്കള്‍ പങ്കെടുക്കുത്ത പാര്‍ട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‌ലിയെ ആരെങ്കിലും തട്ടികൊണ്ടുപോകാനാണ് സാധ്യതയെന്ന് പോലീസ് ആഗസ്റ്റ് 8 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2013 ഹോണ്ടാ സിവിക് കാറിലാണ് ഇവരെ അവസാനമായി കാണുന്നത്. കാറും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കയാണ്.
5.7 അടി ഉയരമുള്ള കൊക്കേഷ്യന്‍ പെണ്‍കുട്ടിക്ക് 115 പൗണ്ട് ഭാരമുണ്ട്. ഇയര്‍ റിംഗ് ഉള്‍പ്പെടെ നിരവധി ആഭരണങ്ങള്‍ ഇവര്‍ ശരീരത്തില്‍ അണിഞ്ഞിരുന്നു.

ഞായറാഴ്ച ഇവരുടെ മാതാവ് മകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

പാര്‍ട്ടി കഴിഞ്ഞു നിരവധി പേര്‍ ഇവര്‍ക്ക് റൈഡ് ഓഫര്‍ ചെയ്തുവെങ്കിലും സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്ത് പോകാനാണിഷ്ടമെന്ന് കെയ്‌ലി പറഞ്ഞതായി ഇവരുടെ കൂട്ടുകാരി സാമി സ്മിത്ത് പറഞ്ഞു.

ഇവരെ കുറിച്ചോ, വാഹനത്തെകുറിച്ചോ അറിവ് ലഭിക്കുന്നവര്‍ ഷെറീഫ് ഓഫീസില്‍ 530 886 5375 എന്ന നമ്പറിലോ, 775 322 490 എന്ന നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular