Saturday, May 18, 2024
HomeUSAട്രമ്പിന്റെ ഫ്‌ളോറിഡാ വസതിയില്‍ എഫ്.ബി.ഐ. റെയ്ഡ്

ട്രമ്പിന്റെ ഫ്‌ളോറിഡാ വസതിയില്‍ എഫ്.ബി.ഐ. റെയ്ഡ്

ഫ്‌ളോറിഡാ: ഫ്‌ളോറിഡായിലെ മാര്‍ എ ലാഗൊ എസ്‌റ്റേറ്റ് എഫ്.ബി.ഐ. റെയ്ഡ് ചെയ്തതായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

ആഗസ്റ്റ് 8 തിങ്കളാഴ്ചയാണ് ട്രമ്പ് പ്രസ്താവനയുമായി  രംഗത്തെത്തിയത്.
അവര്‍ എന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് ട്രമ്പിന്റെ നീണ്ട പ്രസ്താവനയില്‍ പറയുന്നു. ഇതിനെകുറിച്ചു അഭിപ്രായം പറയുന്നതിന് എഫ്.ബി.ഐ.വിസമ്മതിച്ചു. വൈറ്റ് ഹൗസില്‍ ഔദ്യോഗീക രേഖകള്‍ ഇവിടേക്ക് കടത്തിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന. അമേരിക്കന്‍ മുന്‍ പ്രസിഡന്റിന്റെ വീട്ടില്‍ ഇങ്ങനെ ഒരു റെയ്ഡ് നടത്തുന്നത്് ചരിത്രത്തിലാദ്യമാണ്. മാര്‍.എ.ലാഗോയില്‍ പരിശോധന നടന്ന വിവരം ആദ്യം സ്ഥിരീകരിച്ചത് ട്രമ്പ് തന്നെയായിരുന്നു.

ട്രമ്പ് അതേ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും, ന്യൂയോര്‍ക്കിലുള്ള ട്രമ്പ് ടവറിലായിരുന്നുവെന്നും ട്രമ്പ് വൃത്തങ്ങള്‍ അറിയിച്ചു.
റെയ്ഡിനെ കുറിച്ചു വൈറ്റ് ഹൗസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടില്ലായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ട്രമ്പിനെതിരെ പൊതുവെ ഭീഷിണി നിലനില്‍ക്കുന്നതിനിടയിലാണ് റെയ്ഡ് എന്നത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ഫെഡറല്‍ ജഡ്ജിയോ, മജിസ്‌ട്രേറ്റോ റെയ്ഡിനുള്ള ഉത്തരവ് ഒപ്പുവെച്ചാല്‍ മാത്രമേ അന്വേഷണം നടത്താനാകൂ. മുന്‍കൂട്ടി അറിയിപ്പു നല്‍കാതെ നടത്തിയ റെയ്ഡ് അനാവശ്യവും അനവസരത്തിലുമാണെന്ന് ട്രമ്പ് കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular