Friday, May 17, 2024
HomeKeralaബഫര്‍ സോണ്‍; ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ഉത്തരവ്‌

ബഫര്‍ സോണ്‍; ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ഉത്തരവ്‌

തിരുവനന്തപുരം > ജനവാസ മേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും. കഴിഞ്ഞ 27 ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്തത്. പരിസ്ഥിതിലോല വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായാണ് സര്ക്കാര് ഉത്തരവിറക്കിയത്.

വനം സംരക്ഷിക്കുന്നതിനൊപ്പം മലയോര മേഖലയിലെ ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വനത്തിന്റെ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കി നിലനിര്‍ത്തണമെന്ന സുപ്രിംകോടതി ഉത്തരവ് വനാതിര്‍ത്തിയിലുള്ള ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതായിരുന്നു. വധസംരക്ഷണത്തിന്റെ ഭാഗമായാണ് സുപ്രിംകോടതി നിലപാട് സ്വീകരിച്ചത്. സംസ്ഥാനത്തിന് അതിനോട് പൂര്‍ണയോജിപ്പാണ്. വനംസരക്ഷിക്കണം, കൂടുതല്‍ വളരണം, അതിന്റെ ഭാഗമായി മരങ്ങളും വലിയ തോതില്‍ വെച്ചുപിടിപ്പിക്കണം. ഇതൊക്കെ സംസ്ഥാനത്ത് നേരത്തെ മുതല്‍ സ്വീകരിച്ചുവരുന്നതാണ്. ജനസാന്ദ്രത വളരെ കൂടിയ സംസ്ഥാനമാണ് കേരളം. വനാതിര്‍ത്തിയടക്കം എല്ലാ പ്രദേശത്തും ആളുകള്‍ തിങ്ങിപാര്‍ക്കുകയാണ്. ജനങ്ങള്‍ താമസിക്കുന്ന ഇടം പരിസ്ഥിതി ലോല മേഖലയാക്കുന്നതിലെ ബുദ്ധിമുട്ട് നേരത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular